സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ 576 വിദ്യാർത്ഥികളാളാണുള്ളത് .ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 21 അധ്യാപകരും സേവനമനുഷ്ടിക്കുന്നു.ഹെഡ്മാസ്റ്റർശ്രീ. ജോജി ഫില്പ്പിന്റെ നേതൃത്യം സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഇവയെല്ലാം സ്കൂളിനെ വേറിട്ടതാക്കുന്നു.,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. പുണ്യചരിതനായ ചാവറയച്ചനാൽ സ്ഥാപിതമായ വിദ്യാലയത്തിന് സി.എം.ഐ മാനേജ്‌മെന്റ് നേതൃത്വം നൽകുന്നു.ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. N.C.C, JRC, സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,SPORTS CLUB ഇവ എല്ലാം സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി മലയാളത്തിളക്കം, Enrich English, ഗണിത ക്ലിനിക് ഇവയെല്ലാം സജീവമായി പ്രവർത്തിക്കുന്നു.. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി TOPPERS എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും നടപ്പിലാക്കുന്നു. I.E.D റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. എല്ലാവർഷവും ഏറ്റുമാനൂർ ഉപജില്ലാ ഐ.റ്റി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു.ഐ.റ്റി മേളയിൽ ജില്ലാതലത്തിൽ Runners Up ഉം സംസ്ഥാനമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡും കരസ്ഥമാക്കുന്നു. വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു . 2018 -19 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയവും 12 കുട്ടികൽക്ക് ഫുൾ A+ ഉം കരസ്ഥമാക്കിയതിന് അതിരമ്പുഴ പഞ്ചായത്തിലെ ബെസ്റ്റ് സ്കൂളിനുള്ള പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി.P.T.A, മാനേജ്‌മെന്റ്, അഭ്യുദയകാംക്ഷികൾ ഇവരുടെ സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ .

സെന്റ് എഫ്രേംസ്‍‍
കമ്പ്യൂട്ടർ ലാബ്
ഫോട്ടോ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം