സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളിൽ കായികക്ഷമത ഉളവാക്കുന്നു.സ്കുളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും എഫ്രേം സ്റ്റാർസ്പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.ഷാജി സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 130 കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ. ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.
ഹൈടെക് ക്ലാസ് റൂം: ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു. സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ലാബ് വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്നു. ഇൻഡോർ സ്റ്റേഡിയം: ഇൻഡോർ സ്റ്റേഡിയം വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനും പൊതു സമ്മേളനം നടത്തുന്നതിനും ഉപയോഗിക്കുന്നു. ചാപ്പൽ: വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് ഉതകുന്നു. സ്കൂൾ ലൈബ്രറി: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ ലൈബ്രററിയുടെ ഉദ്ഘാടനം 2019 ആഗസ്റ്റ് 13-ാം തിയയി നടന്നു.തദവസരത്തിൽ രാഷ്ട്രീയ പ്രമുഖർ,പി.റ്റി.എ, മാനേജ്മെന്റ്, വിദ്യാർത്ഥികൾ, അധ്യാപകർ,അനധ്യാപർ എന്നിവർ സന്നിഹിതരായിരുന്നു.നവീകരിച്ച ലൈബ്രററിക്ക് Fr. William Neriyamparambil C.M.I Memorial Library എന്നാണ് പേര് നൽകിയിരിക്കുന്നത്. 20000 പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു.ലൈബ്രററി ഡിജിറ്റൽ ആക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സെമിനാർ ഹോൾ:വിദ്യാർത്ഥികൾക്കായി സെമിനാറുകളും മറ്റ് പ്രധാന പരിപാടികളും നടത്തുന്നത് സെമിനാർ ഹോളിൽ വച്ചാണ്.നൂൺ മീൽ പ്രോഗ്രാം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ഫിൽറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് സ്ക്കൂൾ ബസ് ഉണ്ട്. സ്കൂൾ സൊസൈറ്റി: കുട്ടികൾക്കു ടെക്സ്റ്റ് ബുക്ക്, മറ്റ് പഠനോപകരണങ്ങൾ ഇവ ലഭ്യമാക്കുന്നു. പരിസ്ഥിതി സൗഹൃദ ക്യാംപസ് : സ്ക്കൂളിന്റേത് പരിസ്ഥിതി സൗഹൃദ ക്യാംപസാണ്.
![](/images/thumb/4/43/33056sbus.jpg/300px-33056sbus.jpg)
![](/images/thumb/3/3f/33056library2019_1.jpg/300px-33056library2019_1.jpg)
![](/images/thumb/d/d8/33056vimukthi.jpg/300px-33056vimukthi.jpg)
![](/images/thumb/5/54/33056_b2022_1.jpg/300px-33056_b2022_1.jpg)
![](/images/thumb/8/81/33056_b2022_2.jpg/300px-33056_b2022_2.jpg)
![](/images/thumb/e/ee/33056basketboy.jpg/300px-33056basketboy.jpg)
![](/images/thumb/1/15/33056_2021_a4.jpeg/300px-33056_2021_a4.jpeg)
![](/images/thumb/5/56/33056_sports3.2017.jpg/300px-33056_sports3.2017.jpg)
![](/images/thumb/5/57/33056_lk_2022_3.jpeg/300px-33056_lk_2022_3.jpeg)
![](/images/thumb/3/3e/33056_july17_57.jpeg/300px-33056_july17_57.jpeg)
![](/images/thumb/b/b0/33056_july17_58.jpeg/300px-33056_july17_58.jpeg)
![](/images/thumb/d/d9/33056_july17_62.jpeg/300px-33056_july17_62.jpeg)
![](/images/thumb/7/76/33056_july17_63.jpeg/300px-33056_july17_63.jpeg)