മനുഷ്യൻ, അവൻ സ്നേഹമെന്ന സന്ദേശം
ദൈവകരങ്ങളാൽ ഹൃദയത്തിൽ ചാർത്തിയവൻ
ഒരിക്കൽ അവന്റെ വരവാൽ
പ്രകൃതി മന്ദസ്മിതം തൂവി, പുഴകൾ നിറഞ്ഞൊഴുകി
ഒരിക്കലും വറ്റാത്ത സ്നേഹ സമുദ്രത്തെ
ഹൃദയത്തിൽ ഏറ്റുന്നവൻ, മനുഷ്യൻ.
കാലങ്ങൾ കടന്നു, പല വീഥികൾ താണ്ടി
നാട് മറഞ്ഞു , നന്മകൾ മാഞ്ഞു
സ്നേഹം മാറി , മനുഷ്യനും മാറി.
അവൻ ആ സ്നേഹസന്ദേശത്തിന്ന്
ഹൃദയത്തിൽ കുഴിമാടമൊരുക്കി..!
അവന്റെ മാറ്റം പ്രകൃതിയുടെ മന്ദസ്മിതത്തെ
നിർദയം തല്ലിക്കെടുത്തി !
അവന്റെ വരവിൽ പുഴകൾ നിശ്ചലരായി
കിളികൾ നിശബ്ദരായി !
മനുഷ്യൻ മാറിത്തുടങ്ങി.
അവൻ തനിക്ക് ദാനമായി ലഭിച്ച
ഭൂമിയുടെ ഉടമയാവാൻ ശ്രമിച്ചു.
അവൻ, തന്റെ അമ്മയായ പ്രകൃതിയെ
തന്റെ അടിമയാക്കി ... !
അവന്റെ സ്വാർത്ഥ ലാഭത്തിനായി
അവൻ പ്രകൃതിയുടെ ഹൃദയത്തിനു നേരെ
കത്തി ചൂണ്ടി.!
പതിയെ.....
മലയെല്ലാം മണ്ണായി.....!
മരങ്ങൾ വെണ്ണിറായി......!
മനുഷ്യൻ തന്റെ അമ്മയെ
പണത്തിനായി വിറ്റഴിച്ചു.... !
അവൻ സൂര്യനേയും ചന്ദ്രനേയും മറന്നു...
സ്വന്തം ജീവനെ അവൻ
അറിയാതെ തന്നെ ഇരുട്ടിന്റെ തടവറയിലാക്കി.
അന്ന് ഭൂമിക്കു നേരെ കത്തി ചൂണ്ടിയപ്പോൾ
അവൻ ഒരു സത്യം വിസ്മരിച്ചിരുന്നു.
അവന്റെ ജീവൻ പ്രകൃതിയുടെ
ഹൃദയത്തിലായിരുന്നുവെന്ന്......
അവന്റെ ജീവൻ പ്രകൃതിയുടെ ദാനമായിരുന്നുവെന്ന്...........