നാളെയുടെ ചക്രങ്ങൾ ഉരുളുന്തോറും
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹേ പടുവൃക്ഷമേ നീയില്ല, നീയില്ല............
കാലത്തിന്റെ കുത്തൊഴുക്കിലും
പതറാത്ത നിൻ സ്‌മൃതികൾ
മ്യത്യുവിൽ മഴു ചിതയിലേക്കെറിയും
ഇന്നല്ലെങ്കിൽ നാളെ ............
നീ നിന്റെ പച്ചിലയും ,ചില്ലയും
നീട്ടി നിസ്സഹായതയുടെ കയ്പുനീരിറക്കയാണ്
എങ്കിലും ഓർക്ക സ്വയമേ തീർത്ത
വറ ചട്ടിയിൽ താനെ എരിയുന്നു മനുഷ്യൻ