സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ഭുമിയുടെ യോദ്ധാക്കൾ

ഭുമിയുടെ യോദ്ധാക്കൾ

വിപര്യയമീ ജീവാതു സർവ്വം സഹിക്കുമേൽ
കോടാനുകോടിയതിലതിദുഷ്ട പിശിതങ്ങൾ
പടച്ചവനേകിയതതിശ്രേഷ്ഠ വര-
മതിലവനായ് കരുതിയത്തി ശ്രേഷ്ഠ നാമം -"മനുഷ്യൻ"

ജനനിക്കുമേൽ അവനുയർത്തിപ്പിടിച്ചതോ
കേവലം ശിരസ്സിയ്യലാംഗലമതിലേറ്റം ഗർവ്വം.
പ്രഹരമേറ്റുടഞ്ഞ മാറിടമിരുണ്ടുകൂടി-
യമദേവ പ്രച്ഛന്നയായ് ഉഗ്ര-
ഹിംസക്കിറങ്ങിയ മാതേ,
നീ എറിഞ്ഞ പാശത്തിനഗ്രം തൊടുത്തതോ?
-മഹാവിനാശകാരിതൻ പിറവി.

ഉരുണ്ടുകൂടിയ ശരീരത്തിലനേകം കാലുകളോടവൻ
ആഹ്ലാദപൂർണ്ണനായ് പറന്നു കയറുമ്പോളിതാ
ജനനീ, നിന്റെ മുമ്പിൽ സമസ്ത പാപങ്ങൾക്കായുള്ള
ചെറു പ്രാശ്ചിത്തമായ്, നിൻ ചില മക്കൾതൻ
ചേതനയറ്റ ശരീരം കാശ്ചവെക്കുന്നിരുണ്ട മാറിടത്തിൽ

"പ്രതിരോധമാണിനി പ്രതികാരമല്ല"
അകലുകയാണ് നാം ശരീരം കൊണ്ടെന്നാൽ-
അടുക്കുകയാണെന്നുമെന്നേക്കുമായ്,
മുഖാവരണം ചെയ്യുന്നുവെങ്കിലും
നാം ശിരസ്സുയർത്തുന്നു പുതുതുടക്കത്തിനായ്,
വിമുക്തമാക്കുന്നു നാം നിമിഷങ്ങൾതോറും
കൈകളിൽ നിന്നാമഹാമാരിയെ.

ജനനിസ്വയം തന്ന ദൈവങ്ങളനവധി
പ്രയത്നിപ്പൂ ജയത്തിനായിപകലന്തിയോളം
വിളിക്കുന്നവരെ നാം ആരോഗ്യപ്രവർത്തകർ-
ഇതുതന്നെയല്ലോ ദൈവപര്യായവും.

കൂട്ടമില്ലാപല ചക്രങ്ങളില്ലാ,
പുകയില്ല പൊടിയില്ല പല പാഴ‌്‌വേലയും.
മുന്തിയ ജീവിതം മുന്തിയ ഭക്ഷണം മുന്തിയ മാനവരാരുമില്ല.
തുല്യരാണിന്നു നാം തുടക്കമാണിന്നിത്
തുരുമ്പിനുപോലും പരിശുദ്ധീയിന്ന്.

ലോകമടഞ്ഞുകിടക്കുന്നിതാ മുന്നിൽ
പടരുന്ന തീകൾക്കു പുറത്തു സ്ഥാനം
നിന്നെയും വിജയിക്കുമിനി മോഹിക്ക വേണ്ട നീ-
യെന്റെ നാട്ടിൽ നിന്നുമൊരു ജീവനെ.
ശ്വാസമിറുക്കിവലിപ്പതുണ്ടിന്നിതീ-
യാത്മ വിശ്വാസത്തിൻ ചുടുശ്വാസം നാം.
എന്റെ ശ്വാസ്സത്തെ തടയുവാനാകില്ല
തല നാരോളമേയുള്ള വ്യാളിക്കിനി.

എങ്ങിനെ മറക്കുമെൻ ആയുസ്സിൽ നിന്നെ ഞാൻ
ഉലകിനെ ചുവപ്പാക്കി വിട്ടവനെ
മറക്കില്ല ഒരിക്കലും "കൊറോണയേ"നിന്നെ
കേവലം സൂക്ഷ്മാണുവല്ലല്ലോ നീ


അമൃത സജി
8 ഡി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത