ആത്മാവിൻ ഇടനെഞ്ചിൽ നിന്നും
പൊഴിയുന്നൊരു അനുരാഗങ്ങൾ
ഭാവഹാർഷതാളത്താൽ ചലിക്കുന്നു.
അക്ഷരത്തിൻ വർണ്ണാഭിയിൽ
തെളിയുന്നു കർത്തവ്യബന്ധനങ്ങൾ
പ്രകൃതിയാവുന്ന മാതാവിൻ
മടിത്തട്ടിൽ നിന്നും ഉയരുന്നു
സ്നേഹ സൗഹൃദങ്ങൾ
പാരിൽ നിറഞ്ഞ വൃക്ഷലതാദികൾ
പകരുന്നു പാരിൻ ജീവന്റെ തുടിപ്പുകൾ
നമ്മിലെ പുഞ്ചിരി മായാതിരിക്കുവാൻ
നെടുവീർപ്പുകൊണ്ടുരുകുന്നു ഭൂമി