സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ചങ്ങല തകർക്കൂ ഞാൻ മടങ്ങാം

ചങ്ങല തകർക്കൂ ഞാൻ മടങ്ങാം

 
ഒരിക്കലും നിലയ്ക്കില്ലയെന്നു മനുഷ്യൻ ചിന്തിച്ച
ലോകഘടികാരമിന്നിതാ ചലനമറ്റു കിടക്കുന്നു
സൂര്യനസ്തമിക്കാ സാമ്രാജ്യവും മാനവക‌ുലവും
ഇന്നിതാ ഒരു ചെറുകണികയ്ക്കു മുന്നിൽ കുമ്പിടുന്നു.

തന്റെ ഇഛയ്ക്കു ഭൂമിയെ നയിച്ച
മാനവനിന്നിതാ പ്രകൃതി തൻ
ഇച്ഛയ്ക്കു കാതോർക്കുന്നു
തലയെടുപ്പോടെ മാനവകുലത്തെ
തകർക്കാനെത്തിയവൻ ഇപ്പഴും
തലയെടുപ്പോടെ പറയുന്നു ഒന്ന് .

ഞാൻ മടങ്ങാം ഒരാജ്ഞമാത്രം
മടക്കിതരു പ്രകൃതിയെന്ന അമ്മയെ
പ്രതിരോധം മതി ഞാൻ അകലാം
എൻ ചങ്ങല തകർക്കു ഞാൻ മടങ്ങാം.

ഉഗ്രരൂപിണിയാകാനും ദേവിയാകാനും
അവൾക്കു വേണ്ടതൊരു ഞൊടിയിട
മാത്രം പുതിയൊരു പുലരിക്കായണയുന്ന
മനുഷ്യാ,നീ ഓർക്കണം എന്നും
പ്രകൃതി എന്ന സത്യത്തെ..!

അമിത പി. തോമസ്
12 എ 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത