മാവേ, മാവേ പൂത്തായോ
മാങ്ങാക്കണ്ണിനിരന്നയോ
കണ്ണി വിളഞ്ഞു പഴുത്തായോ
കണ്ണിന്നുത്സവമാർന്നായോ
മഞ്ഞക്കുരുവികൾ കൂത്താടി
മാമ്പഴമുയരേ കളിയാടി
കാറ്റേ കാറ്റേയിതിലേ വാ
കനകപ്പഴമതുമൂട്ടിൽ താ
കോവിഡു വന്നു വിളയാടി
വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ