സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം1
വ്യക്തിശുചിത്വം
നാം നമ്മളെ തന്നെ വൃത്തിയായി സൂക്ഷിക്കുക. പൊതു സ്ഥലങ്ങളിൽ പോകുമ്പോഴും പോയിട്ടു വന്നാലും കൈയും മുഖവും സോപ്പോ സാനട്ടൈസറോ ഉപയോഗിച്ച് കഴുകുക. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മറ്റും ചെയ്യാതെ രോഗവാഹകരാകുകയോ രോഗം പരത്തുന്നവരാകുകയോ ചെയ്യരുത്. നാം എപ്പോഴും വൃത്തിയായിരിക്കണം കൊറോണ ഭീതിയിൽ കഴിയുന്ന ഇപ്പോൾ വ്യക്തി ശുചിത്വത്തിനുള്ള പ്രാധാന്യം ഏറെയാണ്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല കൊണ്ട് മറയ്ക്കുക - ഇതൊക്കെ പാലിക്കുന്നതിലൂടെ ഓരോ വ്യക്തിയും സമൂഹവും ശുചിത്വത്തിലേയ്ക്ക് വഴിമാറുകയാണ്. ഇതിലൂടെ ഒരു പരിധി വരെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയും വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ പ്രാധാന്യമർഹി.ക്കുന്ന ഒന്നാണ് പരിസര ശുചിത്വവും. ഇതൊക്കെ പാലിച്ചുകൊണ്ട് സമൂഹത്തിന് ഉത്തമമാതൃകയായി തീരാൻ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം ....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |