സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം      


            ശുചിത്വം എന്നത് രണ്ട് തരത്തിലുണ്ട്. വ്യക്തി ശുചിത്വവും, പരിസ്ഥിതി ശുചിത്വവും. എത് രണ്ടും നാം ഇന്ന് ശീലിക്കേണ്ടിയിരിക്കുന്നു. കാരണം കൊറോണ എന്ന മാരകമായ വൈറസ് ഇന്ന് നമ്മെ വേട്ടയാടുന്നു. അതുകൊണ്ടുതന്നെ ഇവ രണ്ടും നാം ഇന്ന് ശീലിച്ചാൽ മാത്രമേ ഇവയെ നമുക്ക് വേരോടെ തുരത്താൻ സാധിക്കുകയുള്ളൂ. നാം പ്രധാനമായും വ്യക്തി ശുചിത്വം പാലിച്ചിരിക്കണം. കൈകൾ കഴുകാൻ ഹാൻവാഷോ, സാനിറ്റൈസറോ ഉപയോഗിക്കുക, ദിവസേന പല്ലുതേയ്ക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നീ ശീലങ്ങൾ നാം വ്യക്തിശുചിത്വത്തിൽ പാലിക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ നാം പരിസരശുചിത്വവും പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ചിരട്ടകൾ, പ്ളാസ്റ്റിക് വസ്തുക്കൾ എന്നിവ നശിപ്പിക്കുകയും, ചപ്പുചവറുകൾ നീക്കം ചെയ്യുകയും വേണം. ഇവയിൽ നിന്നെല്ലാം നമുക്ക് ശുചിത്വം നേടിയെടുക്കാം. ഈ ശുചിത്വ ശീലങ്ങളിലൂടെ നമുക്ക് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാം.
                     " ശുചിത്വം നമ്മുടെ ആരോഗ്യം.” 



അമൽ. ജെ
6 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം