വായനാദിനാഘോഷം (19/06/24)
വായനാദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ കെ. ജി സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ കെ വി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ശ്രീ ആൻറണി പി പി മുഖ്യപ്രഭാഷണം നടത്തി ഉദ്ഘാടന കർമം നിർവഹിച്ചു. മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികൾക്ക് അൻവിദാലക്ഷ്മി നേതൃത്വം നൽകി. വായനാദിന പ്രതിജ്ഞയും വ്യത്യസ്തങ്ങളായ ഭാഷ കവിതകളും, പി എൻ പണിക്കർ അനുസ്മരണവും വായനാദിനത്തെ സുന്ദരമാക്കി. 5C ൽ പഠിക്കുന്ന അൻഷിജ ലൈബ്രറി ബുക്ക് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മലയാളം ക്ലബ് കൺവീനർ സി.സിനി എല്ലാവർക്കും നന്ദി അറിയിച്ചു. വായന വാരാഘോഷത്തിന്റെ ഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും മത്സരങ്ങൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.