സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ഭൂമിയുടെ വേദന

ഭൂമിയുടെ വേദന


നാം എല്ലാവരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതിയിൽ ഉണ്ടാകുന്ന ക്രമീകൃതമല്ലാത്ത മാറ്റങ്ങളാണ് ജീവിതത്തെ ദുരിതമാക്കുന്നത്. ഭൂമിയുടെ നിലനിൽപ്പിന് ഇത് ഭീഷണിയാവുകയും ചെയ്യുന്നു. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാവിധ സസ്യങ്ങളും ജന്തുക്കളും ഈ പരിസ്ഥിതിയിൽ ഉൾപ്പെടുന്നു .വന നശീകരണവും ഫാക്ടറികളുടെയും അപ്പാർട്ട് മെൻ്റുകളുടെയും നിർമ്മാണങ്ങൾ പരിസ്ഥിതിയുടെ നശീകരണത്തിനു കാരണമാകുന്നു. സുനാമി പോലെയുള്ള വെള്ളപൊക്കവും ഉരുൾപൊട്ടലും മലയിടിച്ചിലും മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നു. പരിസ്ഥിതി മലിനീകരണത്തിൽ ഉൾപ്പെടുന്നവയാണ് ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം ,ജലമലിനീകരണം തുടങ്ങിയവ. പ്ലാസ്റ്റികുകളുടെ വൻ ഉപയോഗങ്ങളും ജൈവഘടനയിൽ മാറ്റം വരുത്തുന്നു.കീടനാശിനികളുടെ ഉപയോഗവും പരിസ്ഥിതി നശീകരണമാകുന്നുണ്ട് . നേരായ നമ്മുടെ പരിസ്ഥിതി വ്യവസ്ഥയെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പ്രവൃത്തികളാണ് പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നത്:

അനേന .എസ്.എസ്
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം