സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

എന്റെ പ്രകൃതി


ആടുന്ന വൃക്ഷലതാദികളും
ഒഴുകുന്ന തെളിനീർ പുഴകളും
എല്ലാം കൂടിയെൻ പരിസ്ഥിതി
എത്ര സുന്ദരം! എത്ര ഭംഗി!
മന്ദാരപ്പൂവും പിച്ചിയും
മുല്ലയും ആമ്പലും
എത്ര മനോഹരം പരിസ്ഥിതി
എന്തൊരഴകാണീ പച്ചപ്പ്
മഞ്ഞുണ്ട് മഴയുണ്ട് വെയിലുമുണ്ട്
കനിവുണ്ട് ദയയുണ്ട് കരുണയുണ്ട്
എനിക്കായ് നൽകുന്നു പരിസ്ഥിതി
ഭൂലോക ചക്ര കവാടങ്ങൾ
കിളിയും കിളി കൊഞ്ചലും
മലരും മലരണിക്കാടുകളും
മണ്ണിന്റെ മണമറിയിക്കുന്നു
എന്റെ പ്രകൃതി എൻ പരിസ്ഥിതി.

 

അഞ്ജന.എസ്.
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത