16002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16002
യൂണിറ്റ് നമ്പർLK/2018/16002
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ലീഡർപാർവണ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എൻ
അവസാനം തിരുത്തിയത്
30-10-2025Staghs


16002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16002
യൂണിറ്റ് നമ്പർLK/2018/16002
ബാച്ച്2025-28(ബാച്ച് 2)
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ലീഡർതനുശ്രീ പി.എം
ഡെപ്യൂട്ടി ലീഡർഷെസ മെഹറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എൻ
അവസാനം തിരുത്തിയത്
30-10-2025Staghs


ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ആപ്റ്റിറ്റ്യൂട് ടെസ്റ്റ്

പുതിയ ബാച്ചിന്റെ ആപ്റ്റിയൂട്ട് ടെസ്റ്റ് ഇത്തവണ എട്ടാം ക്ലാസിലെ 143 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റ് എഴുതി.ഇതിൽ 135 കുട്ടികളും എലിജിബിൾ ആയി തീരുകയും ചെയ്തു.ഈ വർഷം ആദ്യമായി ലിറ്റിൽ കൈറ്റ്സ് രണ്ട് ബാച്ച് അനുവദിക്കപ്പെട്ടു.ആദ്യ ബാച്ചിൽ 40 കുട്ടികളും പിന്നീട് അനുവദിക്കപ്പെട്ട ബാച്ചിൽ 34 കുട്ടികളും ആണുള്ളത്.അങ്ങനെ 37 വീതം കുട്ടികളുള്ള രണ്ട് ലിറ്റിൽ കൈറ്റ്ബാച്ചുകൾ സ്കൂളിൽ രൂപം കൊണ്ടു'

രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം

ലിറ്റിൽ കൈറ്റ്സ് 8ക്ലാസ് രണ്ട് ബാച്ചിലെ കുട്ടികൾക്കുള്ള രക്ഷിതാക്കൾക്ക് വേണ്ടി അമ്മ അറിയാൻ എന്ന ക്ലാസ് സംഘടിപ്പിച്ചു.29 ആം തീയതി നടന്ന ക്ലാസ്സ് നിയന്ത്രിച്ചത് കൈറ്റ് മെന്റർമാരായ ശ്രീമതി സിന്ധു ജോയ് ,ശ്രീമതി ശ്രീജ എൻ എന്നിവരായിരുന്നു.ക്ലാസുകൾ കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളായിരുന്നു.മാറുന്ന ലോകം ,മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,സൈബർ ലോകത്തെ ചതിക്കുഴികൾ, ഈ ബാങ്കിംഗ് സംവിധാനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങൾ.

പ്രിലിമിനറി ക്യാമ്പ്

സെപ്റ്റംബർ 18,19 തീയതികളിൽ നടത്താനിരുന്ന എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രീലിമിനറി ക്യാമ്പ്,അന്നേദിവസം സ്കൂളിൽ കെ ടെറ്റ് എക്സാം നടന്ന സാഹചര്യത്തിൽ സെപ്റ്റംബർ 26,29 തീയതികളിൽ ആണ് നടന്നത്.വടകര മാസ്റ്റർ ട്രെയിനർ ശ്രീ ആഘോഷ് എൻ എം ആണ് ക്യാമ്പ് നയിച്ചത്.ഇരുപത്തിയാറാം തീയതി നടന്ന ഒന്നാം ബാച്ചിന്റെ ക്യാമ്പിൽ 37 വിദ്യാർഥിനികളും പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥിനികൾ വളരെ ഉത്സാഹത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്.

സ്കൂൾ ക്യാമ്പ്

ഒൿടോബർ 25 ആം തീയതി ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി . എച്ച്.എസ് എസ് പുത്തൂർ കൈറ്റ് മെന്ററായ ശ്രീമതി ശ്രീദേവിയും നമ്മുടെ സ്കൂൾ കൈറ്റ് മെന്റർ ശ്രീമതി ശ്രീജ എൻ എന്നിവർ ചേർന്നാണ് ക്ലാസുകൾ നയിച്ചത്.എല്ലാ കുട്ടികളും പങ്കെടുത്ത ക്യാമ്പിൽ സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്ങും ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷനും ആണ് കൈകാര്യം ചെയ്യപ്പെട്ടത്.ഉച്ചഭക്ഷണത്തിനും ചായയ്ക്കും ശേഷം കൃത്യം നാലരയോടെ ക്യാമ്പ് അവസാനിച്ചു.അസൈൻമെൻറ് പൂർത്തീകരണത്തിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് ക്ലാസ് പിരിഞ്ഞത്.

കോഴിക്കോട് ജില്ലാതലഐടി മേളയിൽ മിന്നും വിജയവുമായി ലിറ്റിൽ കൈറ്റ്സ്

ഇത്തവണത്തെ (ഒൿടോബർ 28 29)കോഴിക്കോട് റവന്യൂജില്ലാ ഐടി മേളയിൽ മിന്നുന്ന പ്രകടനം ആണ് വിദ്യാർഥിനികൾ കാഴ്ചവച്ചത്.മലയാളം ടൈപ്പിംഗ് രൂപകല്പനയും ,രചനയും അവതരണവും സ്ക്രാച്ച് പ്രോഗ്രാമിങ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത ,നേടി.ഡിജിറ്റൽ പെയിൻ്റിംഗ് എ ഗ്രേഡ് ലഭിച്ചു.32 പോയിന്റുമായി നമ്മുടെ സ്കൂൾ ജില്ലയിലെ ഉയർന്ന പോയിൻറ് നേടുന്ന ഐടി വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.മേളയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.