സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ജന്മദിനം
ജന്മദിനം
ഇന്ന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നാളേയ്ക്കുള്ള ഒരുക്കങ്ങൾ എൻ്റെ മനസ്സിൽ മിന്നി മറഞ്ഞു.ഉണ്ടാക്കിയ ലിസ്റ്റ് പലവട്ടം വായിച്ചു നോക്കി.ബലൂൺ, മിഠായി, കേക്ക് ..... ഒന്നും മറന്നിട്ടില്ല. ലിസ്റ്റുമായി ഞാൻ അച്ഛൻ്റെ അടുത്തേക്കോടി. അച്ഛൻ സാധാരണത്തേതിലും ഗൗരവമായി അമ്മയോട് സംസാരിക്കുന്നതു കണ്ടു. അവർ ഏതോ മഹാമാരിയെക്കുറിച്ചും ഭക്ഷ്യക്ഷാമത്തെക്കുറിച്ചും മറ്റും പറയുന്നതു കേട്ടു .എനിക്കൊന്നും മനസ്സിലായില്ല.ശ്രദ്ധിച്ചപ്പോൾ അമ്മയുടെ വക ഭാഗം വെച്ചു കിട്ടിയ വയലിൽ കൃഷിയിറക്കുന്നതിനെപ്പറ്റിയും കൃഷിയുടെ ആവശ്യകതയെപ്പറ്റിയും ഒരു തുണ്ട് ഭൂമി പോലും തരിശാക്കരുതെന്നും മറ്റും. സംസാരത്തിനിടയിൽ ഞാൻ ലിസ്റ്റുമായി ചെന്നു.അച്ഛൻ എന്നെ ശ്രദ്ധയോടെ കേട്ടു. "മോളേ, ഇത് ആഘോഷങ്ങളുടെ കാലമല്ല. ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരി പിടിച്ചിരിക്കുകയാണ്. ഇപ്പോൾ നാം ഓരോരുത്തരും ഈ മഹാമാരിക്കെതിരെ പൊരുതുകയാണ് വേണ്ടത്.""നമ്മൾ എങ്ങനെയാണച്ഛാ പൊരുതേണ്ടത്? ആരോഗ്യ പ്രവർത്തകരല്ലേ അതൊക്കെ ചെയ്യേണ്ടത്."അങ്ങനെയല്ല മോളേ, നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും വീട്ടിലിരുന്നു കൊണ്ട് ഈ മഹാമാരിക്കെതിരായി പൊരുതാം. അച്ഛാ, നമ്മൾ പ്രളയത്തേയും നിപാ വൈറസിനേയും അതിജീവിച്ച പോലെ ഇതും നമ്മളെക്കൊണ്ട് സാധിക്കും ഓരോ ആരോഗ്യ പ്രവർത്തകരും അവരുടെ ജീവിതം പണയപ്പെടുത്തിയാണ് നമ്മൾക്കു വേണ്ടി ജോലി ചെയ്യുന്നത്.അതു കൊണ്ട്ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹിക അകലം പാലിച്ച് ഈ പ്രതിസന്ധിയെ നമുക്ക് നേരിടാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |