ഇന്നലെ പെയ്തോരു പുതുമഴ
എന്നെ കുളിർ കോരി -
യണിയിച്ച പുതുമഴ
കാറ്റിൽ ഉലഞ്ഞു
വടവൃക്ഷങ്ങൾ
വെള്ളത്തുള്ളികളാൽ
നനഞ്ഞിതാ മണ്ണും
പുൽനാമ്പുകൾ തല -
നീട്ടി നോക്കി ചിരിച്ചു
തണുത്ത പുതപ്പിനുള്ളിൽ
സുഖമായുറങ്ങി ഭൂമി
മിന്നാമിന്നികൾ കണ്ണു
ചിമ്മിയുറങ്ങി കൂട്ടിനുള്ളിൽ
ഞാനും എന്റെ പുതപ്പിനുള്ളിൽ
അടുത്ത പുലരിയെ കാത്തുകിടന്നു.