സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ രാമുവും തേന്മാവും
രാമുവും തേന്മാവും
ഒരിടത്ത് രാമു എന്നുപേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ വീടിനു പുറകിൽ ഒരു തേന്മാവ് പടർന്നു പന്തലിച്ചുനിന്നിരുന്നു. മാവിൽ നിറച്ച് മാങ്ങയും. അയൽ വീട്ടിലെ കുട്ടികളെല്ലാം ഈ മാവിൻ ചുവട്ടിൽ കളിക്കാൻ ഒത്തുകൂടുക പതിവായിരുന്നു. അണ്ണാറക്കണ്ണനും കിളികളും ആ തേന്മാവിൽ കൂടു വെച്ചു. മാങ്ങ പഴുത്തു. അണ്ണാറക്കണ്ണനും പക്ഷികളും കൊതിതീരെ മാമ്പഴം തിന്നു. കുട്ടികൾ കൊതിയോടെ മുകളിലേക്ക് നോക്കി നിന്നു. അവരുടെ വായിൽ വെള്ളമൂറി.ഇടക്കിടെ അണ്ണാറക്കണ്ണൻ ഓരോന്ന് താഴേക്ക് ഇട്ടു കൊടുത്തു. ഒരു ഇളം കാറ്റു വീശി. മാമ്പഴം തുരു തുരാ താഴേക്ക് വീണു.കുട്ടികൾ ഓടിക്കൂടി. അവർ സന്തോഷത്തോടെ മാമ്പഴം തിന്നു വയർ നിറച്ചു. രാമുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് അപ്പു. അപ്പുവിന് ഒരുകാലിന് സ്വാധീനമില്ലായിരുന്നു.അവന് നടക്കാൻ പ്രയാസമായിരുന്നു. രാമു പറഞ്ഞു നമുക്ക് അപ്പുവിന് മാങ്ങ കൊണ്ടുപോയി കൊടുക്കാം. അവർ എല്ലാവരും കൂടി അപ്പുവിന്റെ വീട്ടിലേക്ക് ഓടി. അപ്പു കൊതിയോടെ മാമ്പഴം തിന്നുന്നത് അവർ സന്തോഷത്തോടെ നോക്കി നിന്നു. രാമു പറഞ്ഞു നമുക്ക് ഈ വിത്ത് അപ്പുവിന്റെ തോട്ടത്തിൽ കുഴിച്ചിടാം. അവർ എല്ലാവരും കൂടി അപ്പുവിനെ എടുത്തുകൊണ്ട് തോട്ടത്തിലേക്കു പോയി. രാമു കുഴിയെടുത്തു. അപ്പു വിത്ത് മണ്ണിലേക്കിട്ടു. എല്ലാവരും ആർത്തു ചിരിച്ചു കൊണ്ട് അപ്പുവിനെ എടുത്ത് വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ കുട്ടികൾ അവരവരുടെ വീടുകളിലും തേന്മാവിൻ വിത്തു നട്ടു. നമുക്കും മരം നടാം പ്രകൃതിയേ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |