എന്റെ ഗ്രാമം ശുചിത്വ ഗ്രാമം
ലോക്ഡൗണിലായ ഗ്രാമം
പുകയില്ല, പൊടിയില്ല, മാലിന്യമില്ല
പ്രശാന്തസുന്ദരിയാം എൻ ഗ്രാമം
നിശബ്ദസുന്ദരിയാം എൻ ഗ്രാമത്തിൽ
കണ്ണാടിപോൽ തിളങ്ങി നിൽക്കുന്നൊരു കൊച്ചു പുഴ
മാലിന്യമേശാതെ ഒഴുകിടുന്നു
പ്രശാന്ത സുന്ദരമാം കൊച്ചരുവി
പ്രഭാപൂരിതമാം വാനിലൂടെ
പാറിപ്പറക്കുന്നു പൂത്തുമ്പികൾ, ശലഭങ്ങൾ
പറവകൾ, പക്ഷികൾതൻ നിരകൾ
ഈ കാഴ്ചകൾ എൻ കണ്ണിന് പുളകം ചാർത്തുന്നു
എൻ പാഠ പുസ്തകതാളുകളിൽ
ഞാൻ കണ്ടവ ഇന്നെൻ ദൃശ്യ-
നയനങ്ങൾക്ക് മുന്നിൽ യാഥാർത്ഥ്യമായ്-
തീർന്നിടുന്നു ഈ കോവിഡുകാലത്ത്