പാഴുതുരുത് പാലകര ചിറകുന്ന് പ്രേദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൈലാസപുരം ഹിന്ദു സഭക്ക് ജന്മാവകാശം ഉണ്ടായിരുന്നതും പയ്യപ്പിള്ളി കുടുംബക്കാർ പാട്ടത്തിനുപയോഗിച്ചിരുന്നതുമായ 20 ഏക്കർ സ്ഥലത്തായിരുന്നു ഈ സ്കൂളിന്റെ തുടക്കം .1924 ൽ പയ്യപ്പിള്ളിക്കാർ ഈ സ്ഥലം വിൽക്കാൻ തീരുമാനിക്കുകയും ദേവസ്വം അനുമതിയോടെ മുട്ടുചിറ പള്ളിക്കാര്യത്തിലേക്ക് സ്ഥലം വാങ്ങുകയും ചെയ്തു .ഇന്നും ഈ സ്കൂൾ മുട്ടുചിറ പള്ളിയുടെ മാനേജ്‌മെന്റിലാണ് പ്രവർത്തിക്കുന്നത് .ഇപ്പോഴത്തെ മാനേജർ പെരിയ ബഹുമാനപ്പെട്ട ജോസഫ് ഇടത്തിപ്പറമ്പിൽ അച്ഛനാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം