നേരിടാം പകർച്ചവ്യാധികളെ
ശാരീരികവും മാനസികവും സാമൂഹികവും ആയ സുസ്ഥിതിയാണ് ആരോഗ്യം - ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെയിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം സമൂഹത്തിൻ്റെ പൊതുവായ ആരോഗ്യത്തിന് പൊതുആരോഗ്യം എന്നു പറയുന്നു.- ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവയാണ്.
സമീകൃതാഹാരവും ശുദ്ധ ജലവും
വ്യായാമവും ഉറക്കവും
മാനസിക ഉല്ലാസം
സാമൂഹികബോധം.
അണുനശീകരണം
ചപ്പുചവറുകൾ കത്തിക്കുക
.ഉപകരണങ്ങൾ അണുനാശിനി ഉപയോഗിച്ച് കഴുകുക.
ചുവരുകൾ വൈറ്റ് വാഷ് ചെയ്യുക.
മുറിക്കുള്ളിൽ സാമ്പ്രാണിയോ കന്തിരിക്കമോ പുകയ്ക്കുക:
രോഗിയുടെ വസ്ത്രങ്ങൾ പാത്രം മറ്റ് ഉപകരണങ്ങൾ എന്നിവ 5 / 10 മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കുക.
കോളറ പോലുള്ള രോഗബാധിതരുടെ പായ, കിടക്ക തുടങ്ങിയവ കത്തിക്കുക.
രോഗിയുടെ കഫം മുറിവു കെട്ടിയ തുണി എന്നിവ കത്തിച്ചു കളയുക..
ജനലുകളും വാതിലുകളും അടച്ചിട്ട ശേഷം ഗന്ധകം കത്തിക്കുക നന്നായി പുകവരുത്തിയ ശേഷം കതക് തുറക്കുക .
ഈച്ച, പാറ്റ മൂട്ട എന്നിവ തടയാൻ മരുന്ന് സ്പ്രേ ചെയ്യുക..
അന്യരാജ്യത്തു നിന്ന്
മനഷ്യരിൽ കൂടിയും പട്ടി പൂച്ച എലി മുയൽ എന്നീ മൃഗങ്ങളിൽ കൂടിയും അന്യരാജ്യത്തു നിന്ന് പകർച്ചവ്യാധികൾ നമ്മുടെ രാജ്യത്തെത്തുന്നു.
വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ
ത്വക്ക് രോഗം
മലമ്പനി
കോളറ
പ്ലേഗ്
എലിപ്പനി
രോഗങ്ങൾ പകരുന്ന രീതി
വായുവിൽ കൂടി പകരുന്നത്
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നത്
സ്പർശനത്തിലൂടെ പകരുന്നത്.
ജന്തുക്കളിലൂടെ പകരുന്നത്.
പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട നടപടികൾ
പ്രതിരോധ കുത്തിവയ്പ്പ് നടത്തുക.
രോഗമുള്ളവരെ മാറ്റിപ്പാർപ്പിക്കുക.
വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുക
പൊതുജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകുക.
സോഷ്യൽ മീഡിയ വഴി ബോധവൽക്കരണം നൽകുക.
തെറ്റായ വാർത്തകൾ തടയുക.
ഇത്തരം പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ ഫലപ്രധമായി തടയാൻ നമുക്ക് സാധിക്കും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|