സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
പൂഞ്ഞാർ സെന്റ് ആന്റണീസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 2021-22 വർഷം ആരംഭിച്ചു
സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ശ്രീ. ആന്റോ ആന്റണി എം.പി., പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോർജ്ജ് മാത്യു എന്നിവരും ഓൺലൈനിൽ ആശംസകളർപ്പിച്ചു. തുടർന്ന് സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. റെജി ഷാജി അധ്യക്ഷത വഹിച്ചു. എസ്.പി.സി. യൂണിറ്റ് ലഭിക്കുന്ന സ്കൂളുകൾക്ക് സംസ്ഥാന പോലീസ് മേധാവി നൽകുന്ന അനുമതിപത്രം ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടർ ശ്രീ. പ്രസാദ് അബ്രാഹം വർഗ്ഗീസ് ഹെഡ്മാസ്റ്റർ ശ്രീ. റ്റോം കെ.എ. -ക്ക് കൈമാറി. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി പി. ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അജിത് കുമാർ ബി., വാർഡ് മെമ്പർ ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബെന്നി തോമസ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. എം.സി. വർക്കി മുതിരേന്തിക്കൽ, എം.പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി. ആഷ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പോലീസ് - എക്സൈസ് - ഫോറസ്റ്റ് ഉദ്യോഗസ്ഥർ, അധ്യാപക - രക്ഷാകർത്തൃ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന്റെ തത്സമയ സംപ്രേഷണം സ്കൂളിന്റെ യൂട്യൂബ് ചാനലായ അന്റോണിയൻ ന്യൂസിൽ ഉണ്ടായിരിന്നു
പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'ക്രിസലിസ് 2022' പ്രൊജക്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഒ. -മാരായ ടോണി തോമസ് പുതിയാപറമ്പിൽ, മരീന അബ്രാഹം, ഈരാറ്റുപേട്ട എസ്.ഐ. തോമസ് സേവ്യർ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, എസ്.പി.സി. എ.ഡി.എൻ.ഒ. ജയകുമാർ ഡി., സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., പി.റ്റി.എ. പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പ്രിൻസിപ്പാൾ ബെന്നി തോമസ്, വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ എന്നിവർ സമീപം.
പൂഞ്ഞാർ സെന്റ് ആന്റണീസിൽ ' ക്ലാപ് ' : പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പ്രത്യേക പ്രൊജക്ടായ ക്രിസലിസിന്റെ ഭാഗമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കം കുറിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് ക്ലാപ് പ്രവർത്തിക്കുന്നത്. എസ്.പി.സി. ജൂണിയർ കേഡറ്റുകളായ നാൽപ്പത്തിനാല് കുട്ടികൾ ക്ലാപ് അംഗങ്ങളായി വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സ്കൂൾ ക്യാമ്പസിൽ നടന്ന സമ്മേളനത്തിൽ മാനേജർ റവ. ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറി ശ്രീ. എബി പൂണ്ടിക്കുളം എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. ബെന്നി തോമസ്, ഹെഡ്മാസ്റ്റർ ശ്രീ. റ്റോം കെ.എ. തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി സെമിനാറും പരിപാടിയുടെ ഭാഗമായി നടന്നു.