ഗ്രാമമെങ്ങും മാറിപ്പോയി
എങ്ങും ഗ്രാമം വിങ്ങിപ്പൊട്ടി
ഇനിയെന്തേ പറക്കാത്തെ പനന്തത്തെ
പൂവോ പുൽക്കൊടിനാമ്പോ
കള കളമൊഴുകുന്ന അരുവിയോ
എന്തേ മാറിപ്പോയി ഗ്രാമമേ നീ
ഭംഗിയേ മാറ്റി നീ കുതിച്ചു...
തെങ്ങും പച്ച കുന്നുകളും
ഇനി സ്വപ്നം മാത്രം
എന്തേ നീ ഉണരാതെ നിന്നു
നിന്നിൽ പാറിനടന്ന പറവകളെ
ഇനിയെന്നു വരുമുയരെ പറന്നകലാനായ് ..