പോരാടുവാൻ നേരാമായിന്നു കൂട്ടരെ....
പ്രതിരോധ മാർഗത്തിലൂടെ....
പോരാടുവിൻ നമ്മുക്കി ദുരന്തത്തിൽ
നിന്നുങ്ങു മുക്തി നേടാം......
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കുവാൻ ശ്രമിക്കാം......
കരുതലില്ലാതെ നടക്കുന്ന സോദരേ
നിങ്ങൾ തകർക്കുന്നതൊരു ജീവനില്ല..........
രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം ......
നമ്മുക്കൊരു മനസ്സോടെ ശ്രമിക്കാം
ആശങ്കയില്ലാതെ ശുചിത്വത്തോടെ മുന്നേറിടാം ...
ശുഭവാർത്ത കേൾക്കുവാൻ പോരിടാം......
ശ്രദ്ധയോടി നാളുകൾ സമ്മർപ്പിക്കാം.....
ഈ ലോക നന്മയ്ക്കു വേണ്ടി......
പുന്തെന്നൽ വന്നു വിളിച്ചാൽ പോവില്ല.......
മാരുതൻ വന്നു കൂടിയാൽ പോവില്ല......
പ്രതിരോധം എന്നാൽ എന്തെന്നറിയില്ലേ കൂട്ടരേ....
പ്രതിയെ രോധിക്കുന്ന മരുന്നാണ്....
കൊവിഡാണ് രോഗാണു വെങ്കിൽ.....
വീട്ടിലിരിക്കുകയാണ് പ്രതിരോധം.....
നീ വന്നു പോയതിൽ വിഷമമുണ്ടെറേ......
എന്നാൽ താങ്ങാനാവാത്ത ചരമസംഖ്യയും.....
വീട്ടിലിരുന്നു കൈകൾ കഴുകി......
പുറത്തിറങ്ങിയാൽ ധീരയോദ്ധാവു പോലെ
മാസ്ക്കും ....
കൊവിഡിനെ ഭീതിപ്പെടുത്തി കൂട്ടിലടയ്ക്കും
ഈ ലോക നായകർ തന്നെ..........