സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗിരിമാസ്റ്റർ

ഇളംതുരുത്തി എൽ.എം.എൽ.പി.എസ്., കുട്ടനെല്ലൂർ എ.എ.എച്ച്.എസ്സ്. എന്നീ സ്കൂളുകളിൽ പഠനം.5-ാം വയസ്സിൽ നൃത്തത്തിനോടുള്ള വാസനമൂലം അമ്മാവൻ ശ്രീ. സുബ്രഹ്മണ്യന്റെ പ്രോത്സാഹനത്തോടെ പ്രശസ്ത നർത്തകി ശ്രീമതി കലാമണ്ഡലം ഹുസ്നാഭാനു ടീച്ചറുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച് തുടങ്ങി. കൂടാതെ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പ്രസിദ്ധ ഒഡീസ്സി നർത്തകനായ ഉദയകുമാർ ഷെട്ടി (ബാംഗ്ലൂർ), പയ്യന്നുർ കലാക്ഷേത്ര കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ ശിഷ്യനായും തുടർന്നുപോരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ ശാസ്ത്രീയമായ രീതിയിൽ സ്വയം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 25 വർഷത്തിനിടയ്ക്ക് ഗിരിമാസ്റ്ററുടെ കീഴിൽ 10,000- ൽ പരം ശിഷ്യഗണങ്ങൾ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഇവരിൽ ചിലർ ലോകത്തിന്റെ പല ഭാഗങ്ങളിലായി ന്യത്തം അഭ്യസിപ്പിച്ചുവരുന്നു. ഇപ്പോൾ 500 വിദ്യാർത്ഥികൾ നിസരിയിൽ നൃത്തം അഭ്യസിച്ചുവരുന്നു.

കൂടുതൽ വായിക്കുക..