സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അക്ഷരവൃക്ഷം
കലികാലം : കവിതാരചന - ദേവസൂര്യ ഷാജു , ക്ലാസ് 8
കോവിഡ് മഹാമാരി - ലോകത്തു നാശം വിതച്ചതോടൊപ്പം തീർത്ത അപ്രതീക്ഷിതമായ അടച്ചുപൂട്ടലുകൾ........
വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ഇത് ഒരു അപ്രതീക്ഷിത പ്രഹരമായി .
ഈ കോവിഡ് കാലഘട്ടത്തിൽ സെന്റ്.അഗസ്റ്റിൻ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ദേവസൂര്യ ഷാജുവിന്റെ മനസ്സിൽ നാമ്പെടുത്ത കവിതയാണ് കലികാലം .
കൊറോണ എന്ന മഹാമാരി കുഞ്ഞുമനസ്സുകളിൽ ഏൽപ്പിച്ച ആഘാതം ഈ കവിതയിലെങ്ങും നിഴലിച്ചു കാണുന്നു.
ഖേദമാണെപ്പോഴും ഖേദമാണ്
ഖേദത്തിൽ മുഴുകി ഞാൻ നിൽക്കയാണ്
അറിവിൻ്റെ ശില തന്നിൽ കൊത്തിയെടുക്കാതെ
ഉണരുകയാണു ഞാൻ ഉയരെയാണ്
കുരുന്നുകൾക്കിന്ന്
പൂവെന്ന് വച്ചാൽ
എന്തുവാണേതുവാണറിവതല്ല
തേൻ നുകരുന്നതും എങ്ങിനെയാണെന്ന്
അറിയില്ല അറിയുവാനിടവുമില്ല
എന്നെന്നും കാണുമീ
സൂര്യകിരണങ്ങൾ വിദ്യാലയങ്ങളിൽ
കാണുവാൻ കഴിയാതെ
ഓർക്കുമീ ആണ്ടുകൾ കടന്നു പോയി
വിദ്യാലയങ്ങൾ തുറക്കുമോ
വല്ലായ്മക്കപ്പുറം ഖേദമാണ്
കദാചനാ പോലെ വന്നു നീ
കവർന്നെടുത്തൊരാ കുഞ്ഞു ബാല്യങ്ങൾ തനിയെയിരുന്നു തേങ്ങി ഞാൻ
വാടിയ പൂ പോലെ
നാലു ചുവരുകൾക്കുള്ളിൽ
ഓർത്തു പോയി ഞാനെൻ ഗുരുക്കൻമാരെ
നല്ലതുമാത്രമോതീടുെന്നാരെൻ
ഗുരുനാഥൻമാരെ
എന്നു കാണുമീ സൂര്യകിരണങ്ങൾ
എന്നു ഞാനാ പടവുകൾ വീണ്ടും കയറും
കലികാലമോർത്തു ഞാൻ വിതുമ്പിടുന്നു
മാറി മറിയട്ടെ കലികാലം
എന്നു തീരുമീ കലികാലം
ലോകം മുഴുവൻ ഖേദത്തോടെ
നോക്കി നിൽക്കുമീ
കലികാലം കലികാലം കലികാലം