കളിയിടങ്ങൾ പൂട്ടിയ വിദ്യാലയമണിമുഴങ്ങാത്ത
വിനോദങ്ങളെ കരയിച്ച
വിശപ്പിന്റെ രുചിയറിഞ്ഞ
യുദ്ധങ്ങളെ പരിഹസിച്ച
കവല പ്രസംഗങ്ങൾ മുട്ടിലിഴഞ്ഞ
കൃഷിയുടെ നന്മ രുചിച്ച
കരുതലിന്റെ കൈ അകലത്തിൽ
കൊറോണ കാലം നീന്തിക്കടന്ന്
വിദ്യാലയ മണി മുഴങ്ങുന്ന പ്രതീക്ഷയിൽ
ഇനിയും എത്രനാൾ കാത്തിരിക്കണം
അകലെ ഉയരുന്നത് പുത്തൻ പ്രതീക്ഷയാവും