ചിറകറ്റു വാടി വീഴുന്ന പൂക്കളില്ലെല്ലാം
ഒരു ചെടിയുടെ കണ്ണുനീർ ഉണ്ടായിരുന്നു
ചിതറിവീണ വാക്കുകളിലല്ലാം
മോഹങ്ങൾ തൻ വേദനയുണ്ടായിരുന്നു
നീ കേൾക്കാതിരുന്ന വാക്കുകളില്ലെല്ലാം
എന്റെ മൗനത്തിൻ നൊമ്പരം ഉണ്ടായിരുന്നു
പറഞ്ഞുതന്ന സത്യങ്ങളൊക്കെയും
നിന്നെ സ്വപ്ന ചിന്തയിൽ നിന്നുണർത്തിയില്ല
എന്നിട്ടും വീണ്ടും വീണ്ടുമോരോ
കാരണങ്ങൾ തേടി നീയലഞ്ഞു
അലഞ്ഞ കാരണങ്ങൾക്കെല്ലാം എപ്പോഴോ
അർത്ഥങ്ങൾ എനിക്ക് ബോധ്യമായി
എന്നിട്ടും ഒന്നുമറിയാത്തതുപോലെ
വിഡ്ഢിയായ് ഭൂമിയിൽ 'എന്തിനോവേണ്ടി'