ഇന്നിതാ ലോകം വിറയ്ക്കുന്നു
നമ്മുടെ കണ്ണുകൾ കൊണ്ട്
കാണാൻ കഴിയാത്ത
ഇത്തിരിക്കുഞ്ഞൻ വൈറസുകൾ
എന്തൊരു വേഗമാണീ ഇത്തിരി
കുഞ്ഞൻ വൈറസുകൾക്ക്
അങ്ങ് ചൈനയിലെ വുഹാനിൽ
നിന്ന് പുറപ്പെട്ട് ഇന്നീ ലോകം
മുഴുവൻ പരക്കുന്നു വേഗം
തക്കില്ല തിരക്കില്ല ഞെട്ടോട്ടമാർക്കുമില്ല
എല്ലാവരും വീട്ടിൽ ഇരിപ്പായി
കൊറോണ എന്നൊരു ഭീകരൻ
വന്നു ഭീതി പരത്തും നേരത്ത്
ശുചിത്വ ശീലം കൈമുതലാക്കാം
സോപ്പിട്ടവനെ തുരത്തീടാം
നമ്മൾ കാരണം ആർക്കും
രോഗം വരാതിരിക്കുവാൻ
സുരക്ഷിതരായി വീട്ടിൽ
ഇരിക്കുവിൻ പുറത്തിറങ്ങിയാൽ
നിങ്ങൾ മാസ്ക് ധരിക്കുവിൻ
ആൾക്കൂട്ടങ്ങൾ ഒഴിവാക്കീടുവിൻ
ഇന്നിതാ വിജനമായി തെരുവുകൾ
കടകമ്പോളങ്ങളും മരണത്തിൻ
ഭീതിയിൽ ലോകം വിറയ്ക്കുന്നു
ഇത്തിരിക്കുഞ്ഞൻ വൈറസിനാൽ
തീരാകടൽപോലെ കൊറോണ
പരക്കുമ്പോൾ നമ്മൾ എല്ലാവരും
ഒറ്റക്കെട്ടായിനിന്ന് കൊറോണയെ
തുരത്തുവിൻ അങ്ങനെ
മുന്നേറുവിൻ