ജൂലൈ 21 ചാന്ദ്ര ദിനത്തിൽ കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കടങ്കഥകൾ അവതരിപ്പിക്കുകയും അമ്പിളി മാമന്റെ പാട്ടുകൾ പാടുകയും ചിത്രങ്ങൾ വരക്കുകയും ചെയ്തു.മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾ എല്ലാവരും റോക്കറ്റ് നിർമ്മാണത്തിൽ പങ്കെടുക്കുകയും സോളാർ സിസ്റ്റത്തിന്റെ മാതൃക ഉണ്ടാക്കുകയും ചാർട്ടിൽ ചിത്രീകരിക്കുകയും ചെയ്തു. ICT  യുടെ സഹായത്തോടെ കുട്ടികൾക്ക് ചന്ദ്രനെക്കുറിച്ചു കൂടുതൽ വിശദമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ കഴിഞ്ഞു. മൂന്നാം ക്ലാസ്സിലെ ഗ്ലെറിൻ ആസ്ട്രോനട്ടായി വേഷമിട്ട് കുട്ടികളിൽ കൗതുകം ജനിപ്പിച്ചു.