മരുഭൂമിയാകും കാടുണ്ട്
കറുത്തൊഴുകും പുഴയുണ്ട്
നിരപ്പായ്തീരും മലയുണ്ട്
പിടഞ്ഞുതീരും ജീവികളും
ഇത് മാനവലോകം.
മനുഷ്യസൃഷ്ടിതൻ ലോകം.
പ്രകൃതിയെന്നില്ല പൂങ്കാവനമെന്നില്ല
ശുചിത്വമെന്നില്ല സ്വയരക്ഷയുമെന്നില്ല.
ശുചിത്വമെന്നാൽ പ്രതിരോധം
മെയ്യിൽ തീർക്കും ചെങ്കോട്ട
പരിസരം വൃത്തിയാക്കാം നമ്മെതന്നെ ശുദ്ധരാക്കാം.
നമ്മിൽ പ്രതിരോധം തീർക്കാം