പ്രത്യാശ
സമയം അവസാനിക്കുകയാണോ?
നമ്മുടെ ലോകം മറയുകയാണോ?
എല്ലാം നമ്മുടെ ശിക്ഷാഫലം
മനുഷ്യ ജന്മമേ ,നീ എന്നെ തീർക്കുകയാണോ?
ഭുമിയിൽ മാറ്റങ്ങൾ വരുകയാണിപ്പോൾ
എല്ലാം അവസാനിപ്പിക്കേണ്ടതായിരിക്കുന്നു
കാലം തീരുകയാണോ? അഥവാ
നമ്മുടെ ആയുസ്സിന്നവസാനമോ?
ഒത്തുചേർന്നു പരിശ്രമിക്കാം
വിജയം നമ്മുടെ പക്ഷത്താണ്
ഒന്നിച്ചിരിക്കൂ വീട്ടിൽ തന്നെ
ഈ മഹാമാരിയെ തീർത്തീടൂ.
തളരാതെ പോരാടീടാം
അറിയാതെ പോകരുതേ
നന്മകൾ ചെയ്തെന്നാലോ
നന്നായ് തീരും നമ്മുടെ ജന്മം.