അത്രമേൽ പ്രാണനും പ്രാണനായ്
നിന്നു നീ
യാത്ര പറയാതെ
പോയതുചിതമോ..?
വിണ്ണിൽ വെളിച്ചം എഴുതി
നിന്നീടുമോ
കണ്ണിലൊരുകുറി കൂടിക്ഷണപ്രഭേ
പൂർണ്ണവികാസം ഉണർന്നിടും മുമ്പ്
ഒൻ കൂമ്പിലമരൻ കടന്നു
കൈവെയ്ക്കിലും
എന്തിനോ തോപ്പിൽ
പരിസരവായുവിലെൻ
മനോഭൃംഗമലയുന്നതിപ്പോഴും...
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അർച്ചനയേൽക്കുവാൻ
നിൽക്കാതെ
വാസന്ത ദേവിയാൾ