സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''ശുചിത്വം
ശുചിത്വം
ഒരിടത്ത് ഒരു അഴുക്ക് കാനയിലായിരുന്നു പനി അമ്മാവന്റെ താമസം.അങ്ങനെയിരിക്കെ ഒരു ദിവസം പനി അമ്മാവനും മരുമക്കളും നടക്കാനിറങ്ങി.നടന്ന് നടന്ന് അവർ അപ്പുവിന്റെ വീട്ടിലെത്തി.അവൻ വരാന്തയിലിരുന്ന് പഠിക്കുകയായിരുന്നു.അത് കണ്ട് പനി അമ്മാവൻ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ നഖങ്ങളിൽ കടന്നു പറ്റി.എങ്ങനെയെങ്കിലും അവന്റെ വയറ്റിൽ കയറി പറ്റണം അന്നിട്ട് പണി തുടങ്ങണമെന്ന് പനി അമ്മാവൻ മരുമക്കളോട് പറഞ്ഞു.അപ്പോഴാണ് അപ്പുവിനെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്.അപ്പോൾ പനി അമ്മാവൻ പറഞ്ഞു ഇതാണ് പറ്റിയ അവസരം അപ്പുവിന്റെ വയറ്റിൽ കയറാൻ.അപ്പോൾ തന്നെ അപ്പു കൈകൾ കഴുകി.അതോടെ പനി അമ്മാവനും മരുമക്കളും സ്ഥലം വിട്ടു.അങ്ങനെ അവർ നടന്ന് രാമുവിന്റെ ചായക്കടയിൽ എത്തി.അവിടെ മടിയൻ ആയിരുന്ന ഉണ്ണി ഇരിക്കുന്നത് കണ്ടു,പനി അമ്മാവനും മരുമക്കളും അവന്റെ നഖങ്ങളിൽ കയറി.കൈകൾ കഴുകാതെ തട്ടുകടയിൽ നിന്ന് ഉണ്ണി ഭക്ഷണം കഴിച്ചു.പനി അമ്മാവൻ വയറിൽ കയറി പണി തുടങ്ങി.കുറച്ചു ദിവസത്തിനുശേഷം ഉണ്ണിയ്ക്ക് പനിയും വയറുവേദനയും വന്നു. ഗുണപാഠം:ശുചിത്വം പാലിക്കണം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |