തേനായി മാറിയ വണ്ടിന്റെ ചുണ്ടിൽ
മധുരം പകർന്നു ഞാൻ നിന്നു പോയോ,
അറിയാതെ മാറിയ സായാഹ്നസന്ധ്യ തൻ
ചുടു ചുവപ്പിൽ ഞാൻ അലിഞ്ഞു പോയോ.
കാത്തതറിയാതെ നോക്കി ഞാൻ നിന്നുവോ
നിൻ മിഴി നിറയാതെ മാഞ്ഞുവോ ഞാൻ
കയ്പ്പിലെ മധുരവും തേനായി മാറിയോ
അറിഞ്ഞില്ലായൊന്നുമെൻ ഹൃദയച്ചെപ്പിൽ ഞാൻ
കയ്ത്തണ്ടിലെ ചൂടിൽ ഞാൻ ആവിയായതറിയാതെ
തൂമഞ്ഞിൻവെൺമയായ് നീയെന്നും
കരിമ്പിൻതുള്ളി തൻമധുരത്തിലലിയാതെ
അകന്നു ഞാൻഎന്നും നിന്നിൽ നിന്നും.
പിന്നെ ഞാൻസ്നേഹത്തിൻ മധുരഗീതം പാടിയോ
പിന്നെ നീയെന്നുമെൻ കൂട്ടായി മാറിയോ
പിന്നെയെൻ ചിരിയിലെ വണ്ടായി,സ്നേഹത്തേനായി,
ദുഖത്തിൽ തണലായി മാറിയോ.
നീയാം തണലിലെ മന്ദഹാസം കാറ്റായ് മാറിയതറിയാതെ
കരിഞ്ഞൊരെൻചില്ലകൾ മറച്ചുവെന്നോ ഞാൻ
നീയരികിലെന്നറിയാതെ അകലെത്തിരഞ്ഞുവോ,
കാത്തു വെപ്പൂ നീയാം മന്ദഹാസമെൻ മനതാരിലെന്നും.