സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/അക്ഷരവൃക്ഷം/കുട്ടിയും ഇരുമ്പു കട്ടിയും

കുട്ടിയും ഇരുമ്പു കട്ടിയും

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കച്ചവടക്കാരനുണ്ടായിരുന്നു.അയാൾ അടുത്ത ഗ്രാമത്തിലേക്ക് കച്ചവടം ചെയ്യാൻ ഒരു മാസത്തോളം പോയി. പോകും മുമ്പ് അയാൻ തന്റെ സുഹൃത്തിന് 50 ഭാരം ഇരുമ്പ് സൂക്ഷിക്കാൻ കൊടുത്തു. ഒരു മാസത്തിനുശേഷം അയാൾ ഗ്രാമത്തിലേക്ക് തിരിച്ചു വന്നപ്പോൾ സുഹൃത്തിനോട് താൻ ഏൽപ്പിച്ച ഇരുമ്പ് തിരിച്ചു നൽകവാൻ ആവശ്യപ്പെട്ടു.സുഹൃത്ത് കൈ മലർത്തി കൊണ്ട് പറഞ്ഞു സുഹൃത്തേ, നിങ്ങളുടെ അൻപതുഭാരം ഇരുമ്പ് എലി തിന്നു കളഞ്ഞു. എന്ത്? എലി ഇരുമ്പു തിന്നുകയോ? ‘കഷ്ടം’. ഇത്രയും പറഞ്ഞു കൊണ്ട് ആ കച്ചവടക്കാരൻ വീട്ടിലേക്ക് തിരിച്ചു പോയി. അടുത്ത ദിവസം സുഹൃത്തിന്റെ മകൻ കളിക്കാൻ പോയപ്പോൾ കച്ചവടക്കാരൻ അയാളെ പൂട്ടിയിട്ടു. മകനെ തിരക്കി സുഹൃത്ത് കച്ചവടക്കാരന്റെ വീട്ടിലെത്തി. കച്ചവടക്കാരൻ പറഞ്ഞു ,നിന്റെ മകനെ ഒരു പരുന്ത് കൊത്തി കൊണ്ട് പറന്നു പോയി. എന്ത് പതിനെട്ടുവയസ്സായ എന്റെ മകനെ പരുന്ത് കൊണ്ടുപോയെന്നോ? രാജാവ് വിവരം അറിഞ്ഞു രണ്ടു പേരേയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രാജാവേ എന്റെ മകനെ കച്ചവടക്കാരൻ പൂട്ടിയിട്ടു. അല്ല അല്ല അവനെ പരുന്ന് കൊത്തി കൊണ്ട് പോയതാണ്. കച്ചവടക്കാരൻ പറഞ്ഞു. എല്ലാവരും ആശ്ചര്യപ്പെട്ടു. രാജാവിന് ദ്വേഷം വന്നു. അപ്പോൾ കച്ചവടക്കാരൻ പറഞ്ഞു ,ഇരുമ്പ് തിന്നുന്ന എലിയുള്ള ഈ നാട്ടിൽ കുട്ടിയെ പരുന്ത് കൊത്തി കൊണ്ടുപോകുന്നത് സ്വാഭാവികം. രാജാവിന് കാര്യം മനസ്സിലായി. സുഹൃത്തിനോട് ഇരുമ്പ് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു .അതുപോലെ സുഹൃത്തിന്റെ മകനേയും തിരിച്ചു കൊടുക്കാൻ പറഞ്ഞു. “അന്യരുടെ സാധനങ്ങൾ നമ്മൾ ഒരിക്കലും മോഹിക്കരുത്. അത് തെറ്റാണ് മോഹിച്ചാൽ തിരിച്ചടി ഉറപ്പായും ലഭിക്കും.”

റിമ്റ്റ
6 A സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ