സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരിക്കൽ ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഒരു കൊച്ചു വീടും. അവിടെ ഒരു അച്ഛനും അമ്മയും മോനും താമസിച്ചിരുന്നു. അവന്റെ പേര് അപ്പുകുട്ടൻ എന്നാണ്. ആ കുട്ടി അച്ഛനും അമ്മയും പറയുന്നത് അനുസരിക്കില്ല.അതു കൂടാതെ ആ കുട്ടിക്ക് ഒരു വൃത്തിയും മെനയും ഉണ്ടായിരുന്നില്ല. ഒരു ദിവസം ആ കുട്ടി കളിക്കാൻ പോയി. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. ചെളിയിലാണ് അവൻ കളിക്കുന്നത്. കളി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അമ്മ അവനോട് പറഞ്ഞു,"ദേഹത്ത് നിറയെ അഴുക്കാണ് പോയി കുളിച്ചിട്ട് വാ.... എന്നിട്ട് ഭക്ഷണം തരാം".എന്നാൽ അമ്മ പോയ ശേഷം വിശപ്പ് സഹിക്കാൻ കഴിയാതെ അവൻ മേശപ്പുറത്ത് ഇരുന്ന ഭക്ഷണം എടുത്തു കഴിച്ചു. അതിനു ശേഷം അവന് രോഗം പിടിപെട്ടു. അവനെ അവർ ആശുപത്രിയിൽ കൂട്ടിക്കൊണ്ടു പോയി. ഡോക്ടർ പരിശോധന നടത്തിയ ശേഷം പറഞ്ഞു വൃത്തിയും മെനയും ഇല്ലാത്തത്കൊണ്ടാണ് രോഗം വന്നത് എന്ന്. ഈ സംഭവത്തിന് ശേഷം അവൻ നല്ലൊരു വ്യക്തിശുചിത്വം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായി മാറി. മാതാപിതാക്കളെ അനുസരിക്കുന്ന ഒരു നല്ല മകനായി അവൻ വളർന്നു. ഗുണപാഠം-കണ്ടില്ലേ.... ആ കുട്ടിയുടെ അവസ്ഥ.അതുകൊണ്ട് ഈ കാലഘട്ടത്തിൽ നാം വ്യക്തിശുചിത്വമുള്ളവരായി മുന്നേറിയാൽ കൊറോണ എന്ന വൈറസിനെ ഭയക്കേണ്ട കാര്യമില്ല. ഭയമല്ല ..... ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - DEV തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |