ഒരു കുഞ്ഞു മണൽത്തരിയെങ്കിലും ഞാനുമീ
ഭൂമിതൻ നെഞ്ചിലെ ഭാഗമാണ്
ഒരു മണൽത്തരിയെങ്കിലും ഞാനുമീ
മരങ്ങൾക്കു താങ്ങാണ്
ഒരു കുഞ്ഞു മണൽത്തരിയെങ്കിലും ഞാനുമീ
മണ്ണടിത്തട്ടിന്റെ ഖനിയാണ്
പൂക്കളും ചെടികളും എന്നിൽ വളരുന്നു
കുഞ്ഞിളം കാറ്റെന്നെ തഴുകുന്നു
ഒരു പൂമഴക്കായ് കാത്തിരിക്കുന്നൊരീ
ഭൂമിതൻ പുത്തൻ സുഗന്ധം ഞാൻ
സ്നേഹത്താൽ ഞാൻ അവരെയേൽക്കുന്നു
സന്തോഷത്തോടെ വളർത്തുന്നു
എന്റെ സ്നേഹത്തെ അറിയാത്തവർ എന്നെ
നശിപ്പിക്കാൻ പലവഴികൾ തേടുന്നു.