കുറുമ്പി കൊറോണ
കുറുമ്പി കൊറോണ
എന്തിനു നീ നാട്ടിൽ വന്നു
എന്തിനു നീ വീട്ടിൽ വന്നു
കളിയില്ല ചിരിയില്ല
പണിയില്ല പണമില്ല
പട്ടിണി എങ്ങും തുടങ്ങുകില്ലേ?
എന്തിനിങ്ങനെ ദ്രോഹിക്കുന്നു
ഈസ്റ്ററില്ല വിഷുവില്ല
ഉത്സവമില്ല ആൾക്കൂട്ടമില്ല
കണിയില്ല കൈനീട്ടമില്ല
ലോക്ഡൗൺ മാത്രം
കുറുമ്പി കൊറോണ
കുറുമ്പി കൊറോണ
നിന്നെ ഞങ്ങൾ പായിക്കും