സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

ഒരു കൊറോണ കവിത

ചൈനയിൽ നിന്നും വന്നവനാണിവ൯
ഇവനെ കുറിച്ച് വ൪ണനകൾ ഏറേയത്രേ
ഉലകം ചുറ്റും വാലിബനാണിവൻ
വീമ്പു പറയാതെ വമ്പു കാട്ടുന്നവ൯
ഇവനാണിപ്പോൾ സൂപ്പ൪സ്റ്റാ൪
സ്നേഹം കൊണ്ടെല്ലാരേം കീഴടക്കുന്നവ൯
സ്നേഹം കൊടുത്തോരെല്ലാം ജീവ൯ കൊടുത്തു
ലോകത്തെ തന്നെ സ്തംഭിപ്പിച്ചവനാണിവ൯
ഇവനോ ആളൊരു ഭീകര൯
പത്താളുകൂടുന്നീടത്തെല്ലാമുണ്ടിവ൯
പേടിച്ചോ ജനം വീട്ടിലിരുപ്പായി
ആരാണിവ൯?
ഇവനോ ആളൊരു വൈറസ്
കോവിഡ് 19 എന്നാണിവന്റെ നാമം
വൈറസുകളുടെ രാജകുമാര൯.....
 

എവ്ലി൯ റ്റിജോ
3 A സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത