പ്രളയത്തിൽ വീണ ജീവനുകൾ
ആമസോൺ കാടിന്റെ ഉൾഭാഗത്ത് കുറെ പക്ഷികൾ താമസിച്ചിരുന്നു ഒരു പ്ലാവിന്റെ മുകളിൽ വീടുണ്ടാക്കി അവിടെയാണ് അവർ താമസിച്ചിരുന്നത്. എല്ലായിടത്തെയും പോലെ അവർക്കും ഒരു തലവൻ ഉണ്ടായിരുന്നു. വളരെ ഒത്തൊരുമയോടെ സന്തോഷത്തോടു കൂടിയാണ് അവർ താമസിച്ചിരുന്നത്. ഒരു ദിവസം ആരും പ്രതീക്ഷിക്കാതെ ഇതുവരെ വന്നിട്ടില്ലാത്ത വലിയൊരു വരൾച്ച ഉണ്ടായി. കുളങ്ങൾ വറ്റി, കാടു ഉണങ്ങി,എല്ലാ പക്ഷികൾ കഷ്ടതയിൽയി. തലവൻ പറഞ്ഞു മഴ പെയ്യുവാൻ നമ്മുക്ക് "ഈശ്വരനോട് പ്രാർത്ഥിക്കാം" പ്രാർത്ഥനയുടെ ആദ്യ ദിവസം വലിയ വ്യത്യാസമൊന്നും കണ്ടില്ല. രണ്ടാം ദിവസവും പക്ഷികൾ പ്രാർത്ഥിച്ചു വെത്യാസം ഒന്നും കണ്ടില്ല. മൂന്നാം ദിവസവും പ്രാർത്ഥിച്ചു ആ രാത്രി രണ്ടേ കാര്യങ്ങൾ സംഭവിച്ചു ആകാശത്തെ മഴക്കാർ കണ്ടെത്തുടങ്ങി. മഴ നുള്ളിയായി പെയുവാൻ തുടങ്ങി. ആ രാത്രി തലവൻ എല്ലാവരെയും വിളിച്ചു മഴക്കാർ കണ്ടുവെന്നും മഴ പെയുവാൻ തുടങ്ങുമെന്നും അറിയിച്ചു.
നാലാം ദിവസം രാവില്ലേ പ്ലാവിനെ ചുറ്റും വെള്ളം നിറഞ്ഞു. തലവൻ എല്ലാ പക്ഷികളോടും പറഞ്ഞു ഈശ്വര കൃപയാൽ നമ്മുക്ക് വെള്ളം കിട്ടി. നമ്മുക്ക് സന്തോഷത്തോടെ നന്ദി പറയാം. എല്ലാ പക്ഷികളും സന്തോഷിച്ച ആഹ്ലാദിച്ചു അഞ്ചാം ദിവസം കാറ്റ് ശക്തിയായി വീശി മഴ പെയ്തു. പക്ഷികൾക്ക് മാത്രം വരാൻ പോകുന്ന ആപത്തിനെ ഓർത്ത് അവർ അവിടെനിന്നു പോയി. ബാക്കി എല്ലാവരും സന്തോഷിച്ചു. ആറാം ദിവസമായി കാറ്റ് പ്ലാവിന്റെ മേൽ ആഞ്ഞടിച്ചു. പ്ലാവ് ഇളക്കുവാൻ തുടങ്ങി. തലവൻ എല്ലാവരോടും പറഞ്ഞു" നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം. ഇല്ലെങ്കിൽ നമ്മൾ എല്ലാവരും ചത്തുപോകും". എല്ലാവരും അവരവരുടെ സാധനങ്ങൾ വേഗം എടുത്ത് തലവന്റെ അടുക്കൽ ചെന്നു. തലവന്റെ നിർദ്ദേശം എല്ലാവരും അനുസരിച്ചു. പോകാൻ തുടങ്ങിയപ്പോഴാണ് അവർ അത് കണ്ടത്. ഒരു കുഞ്ഞു പക്ഷി എല്ലാവരെയും യും വിളിച്ചു. മൂന്ന് പക്ഷികൾ അവിടെ ചത്തു കിടക്കുന്നു. തലവൻ പറഞ്ഞു" നമ്മുടെ കൂട്ടത്തിൽ നിന്ന് പോയ മൂന്നു പക്ഷികളാണ് അവിടെ ചത്തുകിടക്കുന്നത്" അവർ ദുഃഖിതരായി. കാറ്റ് അതിശക്തമായി മരത്തിന്മേൽ ആഞ്ഞടിച്ചു.പ്ലാവിനെ അത് താങ്ങുവാൻ കഴിഞ്ഞില്ല. പ്ലാവ് നിലംപതിച്ചു. തലവൻ ഉൾപ്പെടെ എല്ലാ പക്ഷികളും ചത്തു. ഒരു കുഞ്ഞിക്കിളി മാത്രം അവശേഷിച്ചു. എല്ലാവരും ചത്തു എന്ന് കണ്ട് കിളി തന്നെത്താൻ തലയടിച്ചു ചത്തു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കഥ
|