ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ
കൊറോണയെന്ന മാഹാമാരിയെ
കരുതലോടെ നമ്മൾ നേരിടേണം
കളിയായ് കരുതല്ലേ മാലോകരേ
മാറ്റിടാം നമ്മുടേ മാറാത്ത ശീലങ്ങൾ
മാറാതെ നോക്കണം നിയമവചസ്സുകൾ
നിയമങ്ങളെല്ലാം മാനവ രക്ഷയ്ക്ക്
മായാതെ നാമെല്ലാമോർത്തിടേണം
ഭൂവിലെ മാലാഖമാരാകും നേഴ്സുമാർ
ആരോഗ്യ പാലകർ നിയമം കാക്കുന്നവർ
ജീവൻ മറന്നും ചെയ്യുന്ന സേവനം
ഹ്യദയത്തിൽ ചേർത്തു നമിച്ചിടേണം
ഒരു വേള ഈ വിധം ദുഷ്ട വൈറസ്സുകൾ
മാനവരാശിയെ ചേർത്തു നിർത്തി
ദുഷ്ട പ്രവർത്തികൾ ദൂരെയകറ്റാൻ
സർവ്വേശൻ തന്നൊരു ശിക്ഷയാവാം