സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മഹാമാരികൾ - ചരിത്രവും വർത്തമാനവും

മഹാമാരികൾ - ചരിത്രവും വർത്തമാനവും


മഹാമാരികൾ മാനവ ചരിത്രത്തിന് അപരിചിതമല്ല. വിവിധ കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള മഹാമാരികളെ പൊരുതി തോൽപിച്ചിട്ടു തന്നെയാണ് ആധുനിക മനുഷ്യൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുളള യാത്ര തുടർന്നു വരുന്നത്. കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മനുഷ്യൻ ഇന്നു വരെ നേരിട്ട പ്രധാന മഹാമാരികളുടെ ചരിത്രാന്വേഷണം ആവേശകരമായ പഠനാനുഭവമായിരിക്കും. മഹാമാരികളുടെ ഉത്ഭവം, വ്യാപനം. സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ, ആധുനിക ശാസ്ത്രത്തിൻറെ പ്രസക്തി, ഭാവിയിൽ എടുക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിശാലമായ ഒരന്വേഷണം കാലിക പ്രസക്തിയുള്ളതു കൂടിയാണ്.


1855 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന്. എഡി 165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പ്ലേഗി ൽ തുടങ്ങുന്നു ഈ ചരിത്രം. അതിപ്പോൾ കൊറോണയിൽ എത്തിനിൽക്കുന്നു.


ഒരു രോഗത്തിത്തിന്റെ വ്യാപനത്തിത്തിന്റെ അടിസ്ഥാനത്തിലാണ് അത് പകർച്ചവ്യാധിയാണോ മഹാമാരി ആണോ എന്ന് തീരുമാനിക്കുന്നത്. ഒരു രാജ്യത്ത് അല്ലെങ്കിൽ ഒരു പ്രദേശത്തെ ജനങ്ങളെ ബാധിക്കുന്ന രോഗത്തിന് പകർച്ചവ്യാധി എന്നും എന്നാൽ അത് രാജ്യത്തിന്റെ പുറത്തേക്ക് വ്യാപിക്കുമ്പോൾ ഒരു മഹാമാരി എന്നും വിളിക്കുന്നു. കോളറ, ബ്യുബോണിക് പ്ലേഗ്, വസൂരി, ഇൻഫ്ലുവെൻസ, കൊറോണ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മഹാമാരികൾ.


അന്റോണിയൻ പ്ലേഗ്

എ.ഡി. 165-180 - ൽ അന്നത്തെ റോമാസാമ്രാജ്യത്തിൽ പടർന്നുപിടിച്ച മഹാമാരി. ഗാലൻ പ്ലേഗ് എന്നറിയപ്പെടുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ സൈനികരിൽ നിന്നാണ് പ്ലേഗ്പടർന്നത് എന്ന് കരുതുന്നു. വസൂരിയൊ, മീസിൽസോ ആണ് ഇതെന്നും സംശയിക്കുന്നു. മരിച്ചത് അൻപത് ലക്ഷം പേർ.


ജസ്റ്റീനിയൻ പ്ലേഗ്

എ.ഡി. 541 ൽ ബൈസന്റൈൻ സാമ്രാജ്യ തലസ്ഥാനമായ കോൺസ്റ്റാന്റിനപ്പിളിൾ പൊട്ടിപ്പുറപ്പെട്ടു. ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിനിയന്റെ പേരിലാണ് ഈ രോഗം അറിയപ്പെട്ടത്. പിന്നീട് യൂറോപ്പ്, ഏഷ്യ, ഉത്തരാഫ്രിക്ക, അറേബ്യ തുടങ്ങിയ ഇടങ്ങളിലേക്ക് പടർന്നു. മൂന്നു മുതൽ അഞ്ചു കോടി പേർ വരെ മരിച്ചു വീണു. അന്നത്തെ ലോക ജനസംഖ്യയുടെ പകുതിയോളം വരും ഇത്.


ജപ്പാൻ വസൂരി

എഡി 735 ൽ ഓഗസ്റ്റിൽ ജപ്പാനിലെ വിവിധ പ്രദേശങ്ങളിലാണ് പടർന്നത്. ജപ്പാൻ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വസൂരിക്ക് മുന്നിൽ കീഴടങ്ങി. മരിച്ചത് 10 ലക്ഷം പേർ. 


കറുത്ത പ്ലേഗ്

1300 കളുടെ പകുതിയിൽ രണ്ടാമതും പ്ലേഗ് വ്യാപിച്ചു. നാലുവർഷംകൊണ്ട് 20 കോടിയോളം പേർ മരിച്ചു. ഏഷ്യയിൽ നിന്ന് തുടങ്ങിയ രോഗബാധ 1347 ൽ യൂറോപ്പിൽ എത്തി. കച്ചവടക്കാർ ഉപയോഗിക്കുന്ന പട്ടു പാത ആവാം പ്ലേഗിന്റെ സഞ്ചാരപഥം. 1347 ൽ ഇറ്റാലിയൻ തുറമുഖമായ മെസ്സിനയിലെത്തിയ 12 കപ്പലുകളിലെ നാവികരിൽ നിന്നാണ് യൂറോപ്പിലേക്ക് രോഗം പടർന്നത്. മരിച്ചത് 20 കോടി പേർ.


മൂന്നാമത്തെ കോളറ

1846 ൽ തുടങ്ങി പത്തൊൻപതാം നൂറ്റാണ്ടിലെ പകർച്ചവ്യാധികളിൽ കൂടുതൽ പേർ മരിച്ച മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിൽനിന്ന്. പിന്നീട് മറ്റു വൻകരകളിലേക്ക് പടർന്നു. മരിച്ചത് 10 ലക്ഷം പേർ. 


സ്പാനിഷ് ഫ്ലൂ

ഒന്നാം ലോകമഹായുദ്ധത്തിന്നൊപ്പം 1918 ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ ലോകമെങ്ങുമുള്ള 50 കോടിയിലേറെ പേർക്ക് ബാധിച്ചു. അതായത് ലോകത്തിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന്. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയായിസ്പാനിഷ് ഫ്ലൂ കണക്കാക്കപ്പെടുന്നു യൂറോപ്പിൽ ആരംഭിച്ച മഹാമാരി യുഎസിലും ഏഷ്യയിലും എത്തി. ഇന്ത്യയിൽ മാത്രം മരിച്ചത് 1 കോടി പേരാണ് എന്നാണ് കണക്ക്. ആകെ മരിച്ചത് 5 കോടി പേരും. ബ്രിട്ടീഷ് ഇന്ത്യയിൽ വൻ നാശം വിതച്ച സ്പാനിഷ് ഫ്ലൂ മഹാത്മാഗാന്ധിയെയും ബാധിച്ചിരുന്നു.ഇതേവർഷം വരൾച്ച കൂടി എത്തിയതോടെ രാജ്യം കടുത്ത ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി.


മൂന്നാം പ്ലേഗ്

1855ൽ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗ് ബാധ ഹോങ്കോങ് ഇന്ത്യ-ഓസ്ട്രേലിയ യുഎസ് തുടങ്ങിയ ഇടങ്ങളിലേക്ക് എല്ലാം പകർന്നു. മരിച്ചത് ഒന്നര കോടി പേർ.


റഷ്യൻ ഫ്ലൂ

പകർച്ചപ്പനിയുടെ ഈ പതിപ്പ് 1889 ഒക്ടോബറിൽ റഷ്യയിൽ നിന്നാണ് പടർന്നു തുടങ്ങിയത്. ഏഷ്യാറ്റിക് ഫ്ലൂ എന്നും ഇതറിയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തെ മഹാമാരി. മരിച്ചത് 10 ലക്ഷം പേർ.


വസൂരി

മൂവായിരം വർഷം മുൻപ് ഇന്ത്യയിലെ ഈജിപ്തിലെ പ്രത്യക്ഷപ്പെട്ടന്ന് കരുതുന്ന വസൂരി യൂറോപ്പ് ഏഷ്യ അറേബ്യ എന്നിവിടങ്ങളെ നൂറ്റാണ്ടുകളോളം വിറുപ്പിച്ചു. വസൂരി ബാധിച്ച പത്തിൽ മൂന്നു പേർ മരണത്തിന് കീഴടങ്ങി. പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യൻപര്യവേഷകരിൽ വസൂരി വൈറസ് കണ്ടെത്തി. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 30 മുതൽ 50 കോടി വരെ പേർ മരിച്ചതായാണ് കണക്ക് 1979 വസൂരി പൂർണമായും തുടച്ചുനീക്കിയതായി  പ്രഖ്യാപിച്ചു. മരിച്ചത് 50 കോടി പേർ.


എച്ച്. ഐ.വി / എയ്ഡ്സ്

1981ലാണ് എച്ച്ഐവി വൈറസ് കാരണമുണ്ടാകുന്ന എയ്ഡ്സ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. 1920-കളിൽ പശ്ചിമ ആഫ്രിക്കയില ചിമ്പാൻസി വൈറസുകളിൽ നിന്നാണ് എച്ച്ഐവി വൈറസ് രൂപപ്പെട്ടതെന്ന് കരുതുന്നു. 3.2 കോടി പേർ ഇതുവരെ മരിച്ചു. 3.79 കോടി പേർ ഇപ്പോൾ യുന്നു രോഗം ബാധിച്ചുകഴിയുന്നു.


എബോള

2014-16 കാലഘട്ടത്തിൽ ആഫ്രിക്കയിൽ പടർന്ന് പിടിച്ചു കോംഗോയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. മരണം 11300.


എച്ച് വൺ എൻ വൺ

2009 ലെ പന്നിപ്പനി പകർച്ചവ്യാധി മൂലം 284500 പേർ മരിച്ചു. H1N1 ഇൻഫ്ലവൻസാ വൈറസ് മൂലം പകരുന്ന പന്നിപ്പനി അമേരിക്കയിലെ കാലിഫോർണിയയിൽ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 


കൊറോണ

ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയ പകർച്ചവ്യാധി.ചൈനയിലെ വുഹാനായിരുന്നു  പ്രഭവകേന്ദ്രം. ഇതിനോടകം 36 ലക്ഷത്തിലേറെ പേർ വൈറസ് ബാധിതർ ആവുകയുംരണ്ടര ലക്ഷത്തിലേറെ പേർ മരിക്കുകയും ചെയ്തു.



സഞ്ജന സജോയി
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം