മനുഷ്യജീവൻ കവർന്നെടുത്ത്
താണ്ഡവനൃത്തം ആടുന്ന ഭീകരൻ
ദേശദേശാന്തരങ്ങൾ സഞ്ചരിച്ച്
ബലികുടീരങ്ങൾ സൃഷ്ടിക്കുന്നവൻ
ജാതി മത വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ
മനുഷ്യനെ തേടി പിടിക്കുന്നവൻ
ലോകം മുഴുവൻ വിറക്കുന്നു ഭ്രമിക്കുന്നു
ഈ അദൃശ്യശത്രുവിന് മുന്നിൽ
മനുഷ്യകുലത്തിന്റെ നാശത്തിനായി
തന്റെ തേരോട്ടം തുടരുന്നവൻ
എല്ലാവർക്കും ഇന്നിവൻ പരിചിതൻ
കോവിഡ് - 19 എന്ന വിളിപ്പേരിൽ
ഇതു മനുഷ്യനിർമ്മിതമോ ?
അതോ മനുഷ്യന് പ്രകൃതിയുടെ മുന്നറിയിപ്പോ ?
മനുഷ്യാ, നിൻ അഹങ്കാരം വെടിയൂ
ധനാർത്തി ഉപേക്ഷിക്കൂ
മനുഷ്യനെ മനുഷ്യനായി അംഗീകരിക്കൂ
സ്നേഹംകൊണ്ട് നമുക്ക്
പുതിയൊരു ലോകം കെട്ടി ഉയർത്താം
വസുദൈവ കുടുംബം എന്ന മനോഹര കാവ്യം