ചിതറി തെറിക്കുന്ന ചിന്തകളിൽ
എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്നു മാത്രം
മഴവില്ല് പോലെ നീ മനസ്സിൽ തെളിയിച്ചു
ഉണരുന്നു എന്നിലെ മോഹങ്ങളും
കൃഷ്ണ തുളസി തുമ്പു മോഹിക്കും
നിന്റെ ഈ വാർമുടി ചുരുളിലെത്താൻ
പൂജക്കെടുക്കാത്ത പുവായ ഞാനും
മോഹിച്ചിടുന്നു നിൻ അരികിലെത്താൻ
മണമില്ല മധുവില്ല പൂജക്കെടുക്കില്ല
താനേ വളർന്നോരു കാട്ടു പൂവ് ഞാൻ
വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
പൂജക്കെടുക്കാത്ത കാട്ടു പൂവ് ഞാൻ
ഇഷ്ടമാണ് എന്ന് ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുമ്പിലെത്തിടുമ്പോൾ
കൊലുസിന്റെ നാദങ്ങളിൽ താനേ മറന്നങ്ങു
നിന്നിടുന്നു ഒന്നും പറയാൻ അറിയാതെ ഞാനും
ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
ചിതയായി പോകുമെൻ ജീവിതം
നീ നടക്കും വഴിയിൽ എന്നേ കാണ്ടാൽ
ചിരിക്കാതെ പോകരുതേ എന്ന യാചന മാത്രം
നിന്റെ ഈ പുഞ്ചിരി മാത്രം മതി
എനിക്കിനിയുള്ള കാലം കാത്തിരിക്കാൻ
നിന്റെ ഈ പുഞ്ചിരി മാത്രം മതി
എനിക്കിനിയുള്ള കാലം കാത്തിരിക്കാൻ