സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/അമ്മ തൻ സ്നേഹം

അമ്മ തൻ സ്നേഹം


ഒന്നായിരുന്നു ഞങ്ങൾ ഒരു നിമിഷം രണ്ടായി
എങ്കിലും സദാ എൻ കൂടെ ഉണ്ട് ഒരു നിഴൽ പോലെ
ലോകം എന്ന കാരാഗൃഹത്തിൽ എനിക്ക് കൂട്ടായി
എന്നും നന്മയുടെ തണൽ നിർത്തി
ഇട വഴികളിൽ നിന്ന് നേർവഴി ചൂണ്ടി
ഒരു വഴികാട്ടിയായി നിന്നു.
എൻ ദുഃഖങ്ങളിൽ ആശ്വാസമായി
പെരുമഴയിൽ ഒരു കുടയായ്
വിജയപാതകൾ തെളിച്ചൊരു തേരാളിയായ്
തിന്മയോട് പൊരുതാൻ ആയുധമായി
ഒരുപാടുണ്ട് അമ്മയെന്ന ആ നന്മ.

സിയാന സജീവ്
പ്ലസ് ടു സയൻസ് സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത