സുന്ദരമാം പുൽക്കൊടിത്തുമ്പിൽ സൂര്യൻ ഉണരുന്ന പുണ്യഗ്രാമം . കിളിനാദം കാതിനാനന്ദമേകുന്ന മോഹിനിയാണെന്റെ കൊച്ചു ഗ്രാമം. കൊയ്തുകഴിഞ്ഞൊരാ പാടവരമ്പത്തു കതിരുകൾ തേടുന്ന വിഹഗ സമൂഹം . ചെത്തിയും പിച്ചിയും തുളസിയും തിങ്ങി നിറഞ്ഞു ഹരിത ഗ്രാമം. താമര നിറഞ്ഞ കുളങ്ങൾ മനം നിറക്കുന്ന മോഹനമാണീ ജന്മനാട് . രാവിൻ കുളിർമ കൈമാറി ഉണർത്തുന്ന പ്രഭാതസുന്ദര കൈവഴികൾ 'അമ്മ തൻ താരാട്ടു മുഴങ്ങി നിർത്തുന്ന വാത്സല്യനിധിയാണെന്റെ ഗ്രാമം .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത