സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രാദേശിക പത്രം
പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂ ടെ കുട്ടികൾക്ക് ലഭിക്കുന്നത്. കുട്ടികൾ തന്നെ സൃഷ്ടിക്കുന്ന വിവിധ സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം ഉൾപ്പെടുത്തി സാൻതോം വോയ്സ് എന്ന പേരിൽ ഒരു പത്രം എല്ലാ വർഷവും സ്ക്കൂളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. എയ്ഡ്സ്, പകർച്ചവ്യാധികൾ, പ്രതിരോധ ചികിത്സ, റോഡപകടങ്ങൾ, ലഹരിവസ്തുക്കൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവൽക്കരിക്കുന്നതിനുള്ള സന്ദേശവാചകങ്ങൾക്കും പത്രത്തിൽ സ്ഥാനം പിടിച്ചിക്കുന്നു. മലയാള ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികളിൽ നിന്ന് സാഹിത്യാഭിരുചിയുളള കുട്ടികളുടെ 20 പേരടങ്ങുന്ന ഒരു ടീമാണ് പത്രത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.