സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വമൊരു സംസ്ക്കാരം

ശുചിത്വമൊരു സംസ്ക്കാരം

ശുചിത്വം ഒരു സംസ്ക്കാരമാണ്. മുൻകാലങ്ങളിൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു എന്ന് പുരാതനസംസ്ക്കാരം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ കാലങ്ങൾ കടന്നു പോകുമ്പോൾ ശുചിത്വമൊരു സംസ്ക്കാരമല്ലാതാകുകയായിരുന്നു. പിന്നീടാളുകൾ വ്യക്തിശുചിത്വം മാത്രം പരിഗണിച്ചു. എന്നാൽ ആരും പരിസരശുചിത്വം പാലിച്ചില്ല. അതിനുദാഹരമായി അനവധി സംഭവങ്ങളുണ്ട്. ആരും കാണാതെ മാലിന്യം വഴിയരികിലിടുകയും സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേയ്ക്ക് എറിയുകയും സ്വന്തം വീട്ടിലെ അഴുക്ക് ജലം ഓടകളിലേയ്ക്ക് രഹസ്യമായി ഒഴുക്കുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുന്ന മലയാളി തന്റെ സംസ്ക്കാത്തെ വെല്ലുവിളിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിയ്ക്ക് നാം അർഹരാകുകയല്ലേ? .ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചു വരുന്ന പകർച്ചവ്യധിയും പ്രകൃതി ദുരന്തവും നമ്മുടെ ശുചിത്വമില്ലായ്മയ്ക്കു കിട്ടുന്ന പ്രതിഫലമാണ് എന്ന് നാം തിരിച്ചറിയണം. ഈ അവസ്ഥയ്ക്ക് മാറ്റം വരാൻ ആദ്യം ശുചിത്വമെന്നാൽ എന്ത് ? എന്ന് നമ്മൾ മനസ്സിലാക്കണം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, പൊതുശുചിത്വം ഇവയെല്ലാം വേർതിരിച്ച് നാം പറയുമെങ്കിലും യഥാർത്ഥത്തിൽ ഇതിന്റെയൊക്കെ കൂടിച്ചേരലാണ് ശുചിത്വം.ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്നത് എന്താണ്? ആർക്കും ഉപയോഗമില്ലാത്ത വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് മലിനീകരണം. ഈ മാലിന്യങ്ങൾ മണ്ണിനേയും ജലത്തേയും അന്തരീക്ഷത്തേയും മലിനമാക്കുന്നു.അതോടെ പരിസരം മലിനമാകുന്നു. പാഴ്വസ്തുക്കൾ കളയരുത്. അതിൽ ചിലത് മാലിന്യമാകണമെന്നില്ല. ഉദാഹരണത്തിന് ചാണകം,- അത് വീട്ടുമുറ്റത്തിടുമ്പോൾ മാലിന്യം. എന്നാൽ ഒരു ചെടിയ്ക്ക് അത് വളമായി മാറും.പാഴ്വസ്തുക്കൾ എന്ന് പറഞ്ഞ് നാം വലിച്ചറിയുന്നമിക്ക വസ്തുക്കൾക്കു പിന്നിലും ഇതുപോലെ മറ്റൊരു ഗുണമുണ്ടാകും. ജീവിതത്തിൽ നാം പ്രകടമാക്കേണ്ട ഒരു വലിയ സംസ്ക്കാരമാണ് ശുചിത്വം.

മേരി അലീന
6 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം