സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം

നാം വസിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് വിളിക്കുന്നത്. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുളള ബന്ധമാണ് പരിസ്ഥിതിയുടെ നിലനില്പിനാധാരം.ജീവജാലങ്ങളുടെ പരസ്പരബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. മാലിന്യം വലിച്ചെറിഞ്ഞും മണ്ണവാരിയും പരിസ്ഥിതിയുടെ ഘടകമായ ‍ പുഴയെ നശിപ്പിക്കുന്നു.മലകൾ ഇടിച്ചുത്തകർക്കുന്നതിലൂടെ പരിസ്ഥിതിയെ ഇല്ലാതാക്കുന്നു.ഇന്ന് അന്തരീക്ഷത്തിലുളളത് ഫാക്ടറിയിൽ നിന്നുളള വിഷപ്പുകയുടെ ഗന്ധമാണ്.ഇങ്ങനെ അന്തരീക്ഷം വളരെയധികം മലിനപ്പെട്ടു.വായു, ജലം, മണ്ണ് ,പ്രകാശം തുടങ്ങി പരിസ്ഥിതിയുടെ ഘടകങ്ങൾ മലിനമാക്കപ്പെടുകയാണ്. ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാൻ പരിസ്ഥിതിയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ പരിസ്ഥിതിയുടെ സ്വാഭാവികത നശിപ്പിക്കുന്നു. ഇതുവഴി പരിസ്ഥിതി നശിക്കുന്നു. പരിസ്ഥിതി നശിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും നാം ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. വ്യക്തിശുചിത്വത്തിലൂടെ പല രോഗങ്ങളേയും പകർച്ചവ്യാധികളേയും പ്രതിരോധിക്കാൻ സാധിക്കും. നാം എപ്പോഴും ഭക്ഷണത്തിനുമുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക.പൊതുസമ്പർക്കത്തിനുശേഷം കൈകൾ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കഴുകണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ കൈകൊണ്ടോ മുഖവും വായും മറയ്ക്കുക. അങ്ങനെ മറയ്ക്കുന്നതിലൂടെ പല പകർച്ചവ്യാധികളേയും ഇല്ലാതാക്കാൻ സാധിക്കും. പുറത്തു പോകുമ്പോൾ നാം മാസ്ക് ധരിക്കണം. നാം സംസാരിക്കുമ്പോൾ നമ്മുടെ വായിൽനിന്നും കണങ്ങൾ പുറത്തേയ്ക്ക് വരും. അങ്ങനെ വായുവിൽ നില്ക്കുന്ന ബാക്ടീരിയകൾ മറ്റൊരാളിലേയ്ക്കു പകരുന്നു. അതുകൊണ്ടാണ് നാം മാസ്ക് ധരിക്കുന്നത്. വ്യക്തിശുചിത്വം കഴിഞ്ഞാൽ പിന്നെ പരിസരശുചിത്വമാണ്. വീടിന്റെ ചുറ്റുമുളള പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.പ്ലാസ്റ്റിക് മാലിന്യം മറ്റുളളവരുടെ സ്ഥലത്ത് വലിച്ചെറിയാതിരിക്കാം. വീടിന്റെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിക്കളയാം. അങ്ങനെ ഡെങ്കിപ്പനി പോലുളള രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.വ്യക്തിശുചിത്വത്തിൽ പറഞ്ഞ കാര്യങ്ങൾ പാലിച്ച് കൊറോണ പോലുളള വലിയ വൈറസുകളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.

അശ്വതി എസ്.
8 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം