സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം അറിവു് നല്കും
ശുചിത്വം അറിവു് നല്കും
ഏഴാം ക്ലാസ്സിലെ ലീഡറായിരുന്നു അശോക്.അവരുടെ അധ്യാപകൻ വിദ്യാർത്ഥികളോട് നിർബന്ധമായി പറഞ്ഞിരുന്നു.പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുത്തില്ലെങ്കിൽ ശിക്ഷ ലഭിക്കുമെന്നും .അന്ന് ഒരു കുട്ടിമാത്രം വന്നില്ല.ആരാണ് അതെന്ന് പട്ടികയിൽ നോക്കിയപ്പോൾ അത് മുരളിയാണെന്ന് മനസ്സിലായി.അടുത്ത ദിവസം ക്ലാസ്സ് ലീഡർ അശോക്, മുരളിയുടെ അടുത്ത് ചെന്ന് ചോദിച്ചു- അശോക് .... എന്താ മുരളി പ്രർത്ഥനയിൽ പങ്കെടുക്കാഞ്ഞേ? മുരളി മറുപടി പറയാൻ തുടങ്ങുന്നതിനുമുൻപ് അധ്യാപകൻ ക്ലാസ്സിലേയ്ക്ക് വന്നിരുന്നു അധ്യാപകൻ-അശോക്,ആരാണ് പ്രർത്ഥനയിൽ വരാതിരുന്നത് ? അശോക് -സാർ,എല്ലാവരും വന്നിരുന്നു.മുരളി മാത്രം വന്നില്ല. അധ്യാപകൻ -എന്താ മുരളി,അശോക് പറഞ്ഞത് സത്യമാണോ? നീ പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ? മുരളി -ഇല്ല സാർ, ഞാനിന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്നുളള ജിഞ്ജാസയിൽ ക്ലാസ്സു് മുറി ശാന്തമായി കാണപ്പെട്ടു.അവനെനോക്കി കുട്ടികളെല്ലാം മുരളിയ്ക്ക് ശിക്ഷ കിട്ടും എന്ന രീതിയിൽ പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു.കാരണം മുരളി ഒരു നല്ല കുട്ടിയായിരുന്നു.സാർ അന്നതു പഠിപ്പിക്കുന്നത് അന്നന്നുതന്നെ പഠിക്കുന്ന കുട്ടിയായിരുന്നു.അതുകൊണ്ട് ബാക്കിയുളള വിദ്യാർത്ഥികൾക്ക് അവനോട് ദേഷ്യമായിരുന്നു.അതിനാൽ ശിക്ഷ അവന് കിട്ടുന്നത് അവർക്ക് സന്തോഷമാണ്. അധ്യാപകൻ -ആര് കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും.അതിനുമുൻപ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതെന്ന് പറയൂ. മുരളി -സാർ,പതിവുപോലെ പ്രാർത്ഥനയ്ക്കുമുൻപുതന്നെ ഞാൻ ക്ലാസ്സിൽ എത്തിയിട്ടുണ ഉണ്ടായിരുന്നു.അപ്പോഴേയ്ക്കും വിദ്യാർത്ഥികളെല്ലാംതന്നെ പ്രാർത്ഥനയ്ക്ക് പോയിത്തുടങ്ങി.അപ്പോഴാണ് ഞാൻ ക്ലാസ്സ് ശ്രദ്ധിച്ചത്.ഭയങ്കര പൊടി.കീറിയ കടലാസ് കഷണങ്ങൾ അവിടവിടെ കിടക്കുന്നുണ്ടായിരുന്നു. ക്ലാസ്സ് റൂം വളരെ വൃത്തികേടായിരുന്നു എന്ന് മാത്രമാല്ല ഇന്ന് ക്ലാസ്സ് റൂം വൃത്തിയാക്കേണ്ട കുട്ടികൾ പ്രാർത്ഥനയ്ക്ക് പോയെന്ന് എനിക്ക് മനസ്സിലായി.അതുകൊണ്ട് അവിടെ വൃത്തിയാക്കാമെന്ന് തീരുമാനിച്ച് അത് ചെയ്തു.അപ്പോഴേയ്ക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല.അവർക്കുപകരം ഇത് എന്തിനാ ചെയ്തതെന്ന് സാറ് ചോദിക്കും. നല്ലത് ആർക്കുവേണമെങ്കിലും ചെയ്യാമെന്ന എനിക്ക് തോന്നുന്നു സാർ.മാത്രമല്ല,ശുചിത്വത്തിന്റെ മഹത്വത്തെക്കുറിച്ച് സാറ് ഞങ്ങളെ പഠിപ്പിച്ചു തന്നിട്ടുണ്ട്.വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണു സാർ അറിവു വളരുന്നത്.അതുകൊണ്ടാണ് ഇത് ചെയ്തത്.തെറ്റാണെങ്കിൽ സാറു തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. അധ്യാപകൻ-നല്ല കാര്യം മുരളി .നിന്നെപോലെ എല്ലാം കുട്ടികളും ചിന്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ വിദ്യാലയവും ശുചിത്വമുളളയായി മാറും.നീ എന്റെ വിദ്യാർത്ഥി ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു മുരളി,നിന്നെ ഞാൻ ശിക്ഷിക്കുകയില്ല.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |